സ്വര്‍ണ വിലയില്‍ 80 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമീന് 10 രൂപ വര്‍ധിച്ച്‌ 2, 815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും […]

ആറുദിവസം ബാങ്കുകള്‍ തുറക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മുംബൈ: അടുത്ത മാസം ആദ്യം ആറുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. 3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും. ഒരാഴ്ച ബാങ്കിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്‍റ് അശ്വനി റാണ പറഞ്ഞു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കൂട്ട അവധി എടുക്കുന്നത്. എന്നാല്‍ ഇവ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഈ […]

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂ​ഡ​ല്‍​ഹി:രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഒ​രു ഡോ​ള​റി​ന് 71 രൂ​പ​യെ​ന്ന നി​ര​ക്കി​ലേ​ക്ക് രൂപ കൂ​പ്പു​കു​ത്തി. യു​എ​സ് ഡോ​ള​റു​മാ​യു​ള്ള ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് പി​ടി​വി​ട്ടു താ​ഴോ​ട്ടു​പോ​കുന്നത് . പി​ന്നീ​ട് നി​ല അ​ല്‍​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ ത​ക​ര്‍​ച്ച തു​ട​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും എ​ണ്ണ​ക​മ്ബ​നി​ക​ളും വ​ന്‍​തോ​തി​ല്‍ ഡോ​ള​ര്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് രൂ​പ​യു​ടെ ഇ​ടി​വി​ന് കാ​ര​ണ​മാ​കു​ന്ന​ത്. രൂ​പ ത​ക​രു​ന്ന​ത് മൂ​ലം സ്വ​ര്‍​ണ​വി​ല​യും കൂ​ടു​ക​യാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ദി​വ​സ​വും വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് വീ​ണ്ടും വി​ല​ക്ക​യ​റ്റം കൂ​ട്ടു​മെ​ന്ന് ഉ​റ​പ്പ്. ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ […]

സെപ്റ്റംബര്‍ 1 മുതല്‍ 5വരെ തുടര്‍ച്ചയായ ബാങ്ക് അവധി

കൊച്ചി: സെപ്റ്റംബര്‍ ഒന്നു മതല്‍ അഞ്ചു വരെ രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയെന്ന് റിപ്പോര്‍ട്ട്. എ.ടി.എം ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും പണത്തിന് ക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ചയാണ്. ചില സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ബാങ്ക് അവധിയാണ്. കേരളത്തില്‍ രണ്ട്, നാല് ശനിയാഴ്ചകളിലാണ് അവധി. സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ചയാണ്. തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. സെപ്റ്റംബര്‍ നാല് , അഞ്ച് തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുളള 6,7 തീയതികള്‍ക്ക് ശേഷം 8,9 ദിവസങ്ങളില്‍ […]

99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കള്ളപ്പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായി അസാധുവാക്കിയ 500,​ 1000 രൂപ നോട്ടുകളില്‍ ​ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 2016 നവംബര്‍ എട്ടിന് അര്‍ദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവായത്. 10,​720 കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തിയില്ല. തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് […]

എസ് ബി ഐയുടെ കോഡും ഐഎഫ്‌എസ് കോഡും മാറ്റുന്നു

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഡും ഐഎഫ്‌എസ് കോഡും മാറ്റുന്നു. എസ് ബി ഐ യുടെ 1300 ശാഖകളുടെ കോഡും ഐ എഫ് എസ് കോഡുമാണ് മാറ്റുന്നത്. ആറ് അനുബന്ധ ബാങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് ഏകീകരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണു പുതിയ നടപടി. നിലവില്‍ 22,428 ശാഖകള്‍ ആണ് എസ് ബി ഐ ക്ക് ഉള്ളത്. അടുത്തിടെയാണ് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി എസ് ബി ഐ വിദേശത്തെ ആറു ശാഖകള്‍ അടച്ചു […]

തിരിച്ചു വരവ് ഗംഭീരമാക്കി അറ്റ്ലസ് രാമചന്ദ്രന്‍; നേട്ടത്തിന് പിന്നില്‍ വിശ്വസ്തതയുടെ പ്രതിഫലനം

ഏറെ നാളത്തെ ജയില്‍ വാസത്തിന് ശേഷം വീണ്ടും വ്യവസായത്തിലേക്ക് ഇറങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍റെ സ്ഥാപനത്തിന് ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്നു അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യം. എന്നാല്‍ ഇപ്പോള്‍ 286 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വെറും രണ്ട് മാസത്തിനിടയിലാണ് കമ്പനിയുടെ ഓഹരി മൂല്യം ഇത്രയും ഉയരുന്നത്. അടുത്ത മാസം 19ന് അറ്റ്‌ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാര്‍ഷിക ജനറല്‍ […]

4 ദിവസത്തെ ഫ്രീഡം സെയിലുമായി ആമസോണ്‍

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ നാലു ദിവസത്തെ ഫ്രീഡം സെയില്‍ ഒരുക്കുന്നു. ഓഗസ്റ്റ് ഒമ്പതു മുതല്‍ 12ന് അര്‍ധരാത്രി 11.59 വരെയാണ് സെയില്‍ നടക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങി ഇരുപതിനായിരത്തോളം ഡീലുകളാണ് സെയിലില്‍ ഉണ്ടാകുന്നത്. നൂറോളം വിഭാഗത്തില്‍ നിന്നായി 17 കോടി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഫ്രീഡം സെയിലില്‍ ലഭ്യമാകും. മൊബൈല്‍ ഫോണുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്ക് 40 ശതമാനം വരെ ഇളവുണ്ട്. ഉപഭോക്തൃ, ഇലക്‌ട്രോണിക് […]

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 75 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച്‌ എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുമായി എയര്‍ടെല്‍. എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ച 75 രൂപ പ്ലാനില്‍ ഒരു ജിബി ഡേറ്റയും 300 മിനിറ്റ് അല്ലെങ്കില്‍ 18,000 സെക്കന്‍ഡ് സൗജന്യ വോയിസ് കോളും അതു പോലെ 100 എസ്‌എംഎസുമാണ് നല്‍കുന്നത്. 28 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. ഐഡിയയുടെ 75 രൂപ പ്ലാനിന്‍റെ അതേ ആനുകൂല്യമാണ് എയര്‍ടെല്ലിന്‍റെ ഈ പ്ലാനിലും നല്‍കുന്നത്. എയര്‍ടെല്ലിന്‍റെ മറ്റു പ്ലാനുകള്‍: എയര്‍ടെല്ലിന്റെ 49 രൂപ പ്ലാനില്‍ ഒരു ദിവസത്തെ വാലിറ്റിയില്‍ 3ജിബി 4ജി ഡേറ്റയാണ് നല്‍കുന്നത്. […]

സ്വര്‍ണവിലയില്‍ നേരിയ മാറ്റം

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. 22,000 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.