ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 6.25 ശതമാനമായിരിക്കും റിവേഴ്സ് റിപ്പോ നിരക്ക്. പണപ്പെരുപ്പം ഉയരുന്നതാണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2014നുശേഷം ഇതു രണ്ടാം തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ജിഡിപി നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 7.6 ശതമാനം ഉയര്‍ത്തി. കഴിഞ്ഞ ജൂണില്‍ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ബാങ്കുകള്‍ വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും. […]
Category: Business-news
നികുതി കുറച്ചിട്ടും വില കുറയാതെ സാനിറ്ററി നാപ്കിനുകള്‍
കൊച്ചി: നികുതി കുറച്ചിട്ടും വില കുറയാതെ സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍. ജിഎസ്ടി കൗണ്‍സില്‍ സാനിറ്ററി നാപ്കിന്‍ നികുതി 12 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. എന്നാല്‍ ഈ നിയമം ഇതുവരെ നടപ്പിലായില്ല. ഇന്നലെ പുതിയ നികുതി ഘടന നടപ്പില്‍ വന്നിട്ടും ലേഡീസ് സ്റ്റോറുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്നാണ് കസ്റ്റമേഴ്സിന്‍റെ പരാതി. ഇന്നലെ മുതല്‍ വില്‍പ്പന വിലയില്‍ വരുന്ന കുറവ് മൂലമുണ്ടാവുന്ന നഷ്ടം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വഴി നികത്തി ലഭിക്കുമെന്നിരിക്കെയാണ് […]
സ്വര്‍ണ്ണവില കുറഞ്ഞു
കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയായി. വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്നലെ പവന് 22,360 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ആഭ്യന്തര വിപണിയില്‍ രണ്ട് ദിവസമായി പവന്റെ […]
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 299 രൂപയുടെ ഓഫറുകള്‍ പുറത്തിറക്കി എയര്‍ടെല്‍
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 299 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍. പ്ലാനില്‍ 45 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ കോളുകളാണ് എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്. സൗജന്യ കോളുകള്‍ക്കു പുറമെ ദിനംപ്രതി 100 എസ്‌എംഎസുകളും അയയ്ക്കാം. ജിയോ പ്ലാനിലേതു പോലെ എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇനി വോയ്‌സ് കോളുകളുടെ കാര്യത്തിലോ എസ്‌എംഎസുകളുടെ കാര്യത്തിലോ ആശങ്കപ്പെടേണ്ടതില്ല. എയര്‍ടെലിന്‍റെ 249, 349 പ്ലാനുകളോട് സമാനമായ പ്ലാന്‍ തന്നെയാണ് ഇതും. എന്നാല്‍ അവയുടെ വാലിഡിറ്റി വെറും 28 ദിവസം മാത്രമാണ്
ഇന്ത്യയില്‍ ആറുമാസത്തിനുള്ളില്‍ ഐഫോണിന് വിലക്ക് വീണേക്കും
ന്യൂഡല്‍ഹി: ട്രായിയുടെ ഡിഎന്‍ഡി മൊബല്‍ ആപ്ലിക്കേഷന്‍ ആപ്പിളി ഐഒഎസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഐഫോണിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചന. സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള മൊബൈല്‍ ആപ്പാണ്. ഐഒഎസ് സ്റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. എയര്‍ടെല്ലും വോഡഫോണും അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഉപഭോഗ്താവിന്‍റെ ഫോണ്‍കോളുകളും സന്ദേശങ്ങളും ചോര്‍ത്തിയേക്കും എന്നു കരുതിയാണ് ആപ്പിള്‍ ഇതിന് തയ്യാറാകാത്തത്. ഇത് ഉപഭോക്തമാക്കളുടെ സ്വകാര്യതയിലേക്ക് […]
റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്. വെള്ളിയാഴ്‌ച രാവിലെ അമേരിക്കന്‍ ഡോളറിനെതിരെ 69.13 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ കരുതലെടുക്കുന്നതും ബാങ്കുകളും കയറ്റുമതിക്കാരും അമേരിക്കന്‍ ഡോളര്‍ വ്യാപകമായി വിറ്റഴിച്ചതുമാണ് തകര്‍ച്ചയ്‌ക്ക് കാരണം. അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഒട്ടുമിക്ക ഏഷ്യന്‍ കറന്‍സികളുടെയും വിനിമയ നിരക്ക് ഇടിഞ്ഞിട്ടുണ്ട്. ചൈനീസ് കറന്‍സിയായ യുവാന്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
പുതിയ നൂറ് രൂപ നോട്ട് വരുന്നു
ന്യൂഡല്‍ഹി: പുതിയ നൂറ് രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും. വയലറ്റ് നിറത്തിലായിരിക്കും നോട്ട് പുറത്തിറങ്ങുക എന്നാണ് വിവരം. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ള നോട്ടുകളുടെ നമ്പര്‍ പാനലുകളില്‍ ‘E’ എന്നെഴുതിയിട്ടുണ്ടാകും. ദേവനാഗരിയിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയ ഈ നോട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്‍റെ ഒപ്പോടുകൂടിയാണ് എത്തുക. നിലവില്‍ പ്രചാരത്തിലുള്ള നോട്ടിനേക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. പുതിയ നോട്ടുകള്‍ ഇറക്കിയാലും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ല. 2005ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് […]
ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതി ഇളവിന് സാധ്യത
ന്യൂഡല്‍ഹി : സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതിയിളവിന് സാധ്യത. ഈ മാസം 21ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുക. സാനിറ്ററി നാപ്കിന്‍, കൈത്തറി, കരകൗശല വസ്തുക്കള്‍ക്കാണ് നികുതിയിളവ് ലഭിക്കുക. പൊതുതിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ സാനിറ്ററി നാപ്കിനിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കാനും കൈത്തറി, കരകൗശല വസ്തുക്കള്‍ക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് കുറയ്ക്കാനുമാണ് സാധ്യത.
ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ’ടെലികോം കമ്മീഷന്‍റെ’ അംഗീകാരം
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ടെലികോം കമീഷന് അംഗീകാരം നല്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തില്‍ സേവനദാതാക്കള്‍ നടപ്പാക്കുന്ന നിയന്ത്രണം തടയുന്നതാണ് നിയമം. ഇന്റര്‍നെറ്റ് ഉള്ളടക്കത്തെ വിവേചനപരമായി ബാധിക്കും വിധം സേവനദാതാക്കള്‍ കരാറില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കണമെന്ന് ‘ട്രായ്’ നിര്‍ദേശിച്ചു. വാട്സ്ആപ്, സ്കൈപ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഡാറ്റ പ്ലാനിന് പുറമെ അധിക പണം ഇൗടാക്കുമെന്ന സേവനദാതാക്കളുടെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് […]
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്‍റെ വില ഉയര്‍ന്നത്. 22,800 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,850 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.










