സ്വകാര്യ ടെലികോം കമ്പനികളുടെ വരവോടെ മങ്ങലേറ്റ ബിഎസ്‌എന്‍എല്‍ വീണ്ടും പ്രൗഢി തിരിച്ചെടുക്കാന്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഒരു മാസത്തേക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഏറ്റവും ലാഭകരമായത് എന്ന വിശേഷണത്തോട് കൂടിയാണ് ബിഎസ്‌എന്‍എല്‍ പുതിയൊരു ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. അതും 20 എംബിപിഎസ് വേഗതയില്‍. ഒപ്പം പരിധികളില്ലാത്ത കോളുകളും […]
Category: Business-news
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജിയോയെ വെല്ലാന്‍ 227 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനുമായി ഐഡിയ
ജിയോയെ വെല്ലാന്‍ 227 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനുമായി ഐഡിയ എത്തി. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച ഈ പ്ലാനില്‍ 1.4 ജിബി 3ജി/ 2ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിദിനം 250 മിനിറ്റ് അണ്‍ലിമിറ്റഡ് വോയിസ് കോളും ആഴ്ചയില്‍ 1000 മിനിറ്റ് വോയിസ് കോളുമാണ് ഐഡിയ നല്‍കുന്നത്. ഈ പ്ലാനില്‍ പ്രതിദിനം 100 എസ്‌എംഎസ് ആണ് ലഭിക്കുന്നത്. മാത്രമല്ല, ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളര്‍ ട്യൂണ്‍സ് സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാന്‍ നിങ്ങള്‍ക്ക് […]
ഒാഹരി വിപണിയില്‍ കനത്ത നഷ്ടം
മുംബൈ: ഇന്ത്യന്‍ ഒാഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബൈ സൂചിക സെന്‍സെക്സ് 179.47 പോയിന്‍റിന്‍റെ നഷ്ടം രേഖപ്പെടുത്തി 35,037.64ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 82.30 പോയിന്‍റ് 10,589.10ല്‍ ക്ലോസ് ചെയ്തു. ചൈന-അമേരിക്ക വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളാണ് ഇന്നും വിപണിക്ക് തിരിച്ചടിയായത്. വ്യാപാര യുദ്ധ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഒാഹരികളെ ബാധിക്കുകയായിരുന്നു. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയതും വിപണിയില്‍ ചലനങ്ങളുണ്ടാക്കി. എണ്ണവില സംബന്ധിച്ച ആശങ്കകളും വിപണിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. എന്‍.ടി.പി.സി, […]
രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി. ഇതിനുമുമ്ബ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. 19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് രൂപയുടെ വിനിമയ നിരക്കില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. എണ്ണ വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ […]
ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്നു
ന്യൂയോര്‍ക്ക്: സ്വര്‍ണത്തി വില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണം. യുഎസില്‍ പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നമെന്ന പ്രതീക്ഷിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്‌പോട്ട് ഗോള്‍ഡ് 0.3ശതമാനമിടിഞ്ഞ് ഔണ്‍സിന് 1263 ഡോളറില്‍നിന്ന് 1244ലേയ്ക്ക് താഴ്ന്നു. ഡിസംബര്‍ 20നുശേഷമുള്ള താഴ്ന്ന നിലവാരമാണിത്. ഏപ്രിലിലെ ഔണ്‍സിന് 1,365 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തില്‍നിന്നുണ്ടായ നഷ്ടം ഏഴുശതമാനമാണ്. ആഗോള വിപണിയിലെ വില വ്യതിയാനം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. 22,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവ […]
പുതിയ ഡബിള്‍ ധമാക്ക ഓഫറുമായി ബി.എസ്.എന്‍.എല്‍
വീണ്ടും പുതിയ ഓഫറുമായി ബിഎസ്‌എന്‍എല്‍ വീണ്ടും എത്തിയിരിക്കുകയാണ്. എത്തിയിരുക്കുന്നു. ഇത്തവണ റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിന് മറുപടിയായിയാണ് പുതിയ ഓഫറുകള്‍ അവതരിപ്പിക്കുന്നത്. പ്രതിദിനം 2ജിബി ഡേറ്റ അധികമായി ബിഎസ്‌എന്‍എലിന്‍റെ പ്രീപെയ്ഡ് കോമ്പോ പ്ലാനുകളിലും 3ജി ഡാറ്റ വൗച്ചറുകളിലും ലഭിക്കും. ബിഎസ്‌എന്‍എലിന്റെ 999 രൂപ, 666 രൂപ, 485 രൂപ, 429 രൂപ 186 രൂപ തുടങ്ങിയ പ്രീപെയ്ഡ് കോംബോ വൗച്ചറുകളില്‍ നിലവില്‍ ലഭിക്കുന്ന ഓഫറുകള്‍ക്കൊപ്പം രണ്ട് ജിബി ഡാറ്റ അധികമായി ലഭിക്കും. ബിഎസ്‌എന്‍എലിന്റെ 3ജി ഡാറ്റാ വൗച്ചറുകളായ […]
99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍
ജിയോയ്ക്ക് വീണ്ടും തിരിച്ചടിയായി എയര്‍ടെല്‍. എയര്‍ടെല്‍ നല്‍കി വരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു. ജിയോയുടെ ഡബിള്‍ ധമാക്കയ്ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. എയര്‍ടെല്ലിന്‍റെ പുതുക്കിയ പ്ലാനില്‍ 2ജിബി ഹൈ സ്പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയാണ് നല്‍കുന്നത്. 2800 ഫ്രീ മെസേജുകളും അയക്കാം. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡേറ്റയായിരുന്നു. എയര്‍ടെല്ലിന്‍റെ ഈ പുതുക്കിയ പ്ലാന്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക. എന്നാല്‍ […]
ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തി റിസര്‍വ് ബാങ്ക്
മുംബൈ: നാല് വര്‍ഷത്തിന് ശേഷം റിപോ നിരക്കില്‍ വര്‍ധവനുമായി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ 0.25 ബെയ്സിസ് പോയന്‍റ് വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ഇതോടെ നിലവിലെ റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 6.25% ആയി ഉയര്‍ന്നു. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ആറംഗസമിതി മൂന്നു ദിവസത്തെ യോഗത്തിനൊടുവിലാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന വായ്പയുടെ […]
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,960 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.








