ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി. ഇതിനുമുമ്ബ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്.
19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് രൂപയുടെ വിനിമയ നിരക്കില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണം.
എണ്ണ വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 538.40 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഗള്‍ഫ് ഉള്‍പ്പെടെ യുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വന്‍ നേട്ടമാണ് വിനിമയ നിരക്കിലുള്ള ഇടിവ് സമ്മാനിക്കുന്നത്.
അതേസമയം, സെന്‍സെക്സ് 58.80 പോയിന്‍റ് ഇടിഞ്ഞ് 35,158.31ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 32.95 പോയിന്‍റ് ഇടിഞ്ഞ് 10,638.45ലും വ്യാപാരം ആരംഭിച്ചു.

