റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്. വെള്ളിയാഴ്‌ച രാവിലെ അമേരിക്കന്‍ ഡോളറിനെതിരെ 69.13 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ കരുതലെടുക്കുന്നതും ബാങ്കുകളും കയറ്റുമതിക്കാരും അമേരിക്കന്‍ ഡോളര്‍ വ്യാപകമായി വിറ്റഴിച്ചതുമാണ് തകര്‍ച്ചയ്‌ക്ക് കാരണം. അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഒട്ടുമിക്ക ഏഷ്യന്‍ കറന്‍സികളുടെയും വിനിമയ നിരക്ക് ഇടിഞ്ഞിട്ടുണ്ട്. ചൈനീസ് കറന്‍സിയായ യുവാന്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി. ഇതിനുമുമ്ബ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. 19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് രൂപയുടെ വിനിമയ നിരക്കില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. എണ്ണ വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ […]