മുംബൈ: ഇന്ത്യന്‍ ഒാഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബൈ സൂചിക സെന്‍സെക്സ് 179.47 പോയിന്‍റിന്‍റെ നഷ്ടം രേഖപ്പെടുത്തി 35,037.64ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 82.30 പോയിന്‍റ് 10,589.10ല്‍ ക്ലോസ് ചെയ്തു.
ചൈന-അമേരിക്ക വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളാണ് ഇന്നും വിപണിക്ക് തിരിച്ചടിയായത്. വ്യാപാര യുദ്ധ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഒാഹരികളെ ബാധിക്കുകയായിരുന്നു. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയതും വിപണിയില്‍ ചലനങ്ങളുണ്ടാക്കി. എണ്ണവില സംബന്ധിച്ച ആശങ്കകളും വിപണിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
എന്‍.ടി.പി.സി, മഹീന്ദ്ര&മഹീന്ദ്ര, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ കമ്ബനികളുടെ ഒാഹരികള്‍ 0.78 ശതമാനം മുതല്‍ 1.76 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ടാറ്റ മോേട്ടാഴ്സ്,ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ്, യെസ് ബാങ്ക്, ബജാജ് ഒാട്ടോ, കോള്‍ ഇന്ത്യ തുടങ്ങയവയുടെ ഒാഹരികള്‍ 1.95 ശതമാനം മുതല്‍ 2.97 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഏഷ്യന്‍ ഒാഹരികളാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയത്്.
നിഫ്റ്റിയില്‍ ഇന്‍ഫോസിസ്, എന്‍.ടി.പി.എസ്, മഹീന്ദ്ര& മഹീന്ദ്ര, എയര്‍ടെല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവര്‍ നഷ്ടത്തിലായപ്പോള്‍. ടെക് മഹീന്ദ്ര, ഇന്ത്യ ബുള്‍സ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ടൈറ്റാന്‍, ബി.പി.സി.എല്‍ തുടങ്ങിയവര്‍ നഷ്ടം നേരിട്ടു.

