കാസര്‍കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഒ പി എത്രയും വേഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ന്യൂറോളജിസ്റ്റിന്‍്റെ സേവനം ഇവിടെ ഉറപ്പു വരുത്തും. 2023- 24 വര്‍ഷം മെഡിക്കല്‍ പഠനം ഇവിടെ തുടങ്ങാനാണ് ശ്രമം.
ആശുപത്രി ബ്ലോക്കിന്‍്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വളരെ പെട്ടെന്ന് തന്നെ പൂര്‍ണതോതില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍