അനുപമയുടെ കുഞ്ഞിനെ 5 ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണമെന്ന് CWC ഉത്തരവ്

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ (Anupama’s Baby) അഞ്ച് ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണമെന്ന് ഉത്തരവ്.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് (Child Welfare Committee) ഇന്നലെ രാത്രി ഉത്തരവിറക്കിയത്. ശിശു ക്ഷേമ സമിതിക്ക് ഉത്തരവ് കൈമാറി.

നിലവില്‍ ആന്ധ്രയില്‍ ദമ്ബതികളുടെ ഫോസ്റ്റര്‍ കെയറിലാണ് കുട്ടി. കുട്ടിയെ നാട്ടിലെത്തിച്ചാല്‍ മാത്രമേ ഡിഎന്‍എ പരിശോധന അടക്കം നടത്താന്‍ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി.

– Bank Manager| കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറില്‍ കണ്ടെത്തി

ശനിയാഴ്ച കേസ് കുടുംബ കോടതി പരി​ഗണിക്കാനിരിക്കെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നീക്കം. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ഇന്ന് 11 മണിക്ക് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്ബാകെ അനുപമ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം തുടരാനാണ് അനുപമയുടെ തീരുമാനം. കുഞ്ഞിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്ന് അനുപമ പറയുന്നു.

– Idukki Dam| ഇടുക്കി ചെറുതോണി ഡാം തുറന്നു; മുല്ലപ്പെരിയാറില്‍ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി

ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റിയും (സിഡബ്ല്യൂസി) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കുടുംബകോടതി നിര്‍ദേശപ്രകാരമുള്ള നടപടികള്‍ക്കായി സിഡബ്ല്യൂസിക്ക് മുമ്ബാകെ ഹാജരായതിന് ശേഷമായിരുന്നു അനുപമയുടെ പ്രതികരണം​.

– K Rail | നിങ്ങളുടെ നാട് സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പട്ടികയിലുണ്ടോ?

ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാ​ന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂര്‍ണമായി അംഗീകരിക്കാനാകില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎന്‍എ നടപടികള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞിരുന്നു

prp

Leave a Reply

*