ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു; ജാഗ്രത പാലിക്കണം

ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു; ജാഗ്രത പാലിക്കണം

ഇടുക്കി: ചെറുതോണി അണക്കെട്ട് തുറന്നു.അഞ്ച് ഷട്ടറുകളിലെ മൂന്നാം ഷട്ടറാണ് തുറന്നിരിക്കുന്നത്.പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഷട്ടര്‍ 40 സെന്‍റീമീറ്റര്‍ ഉയര്‍ത്തി 40000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.എന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് ചെറുതോണി തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റൂള്‍ കര്‍വിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.

prp

Leave a Reply

*