അല്‍ ഖായിദ ഭീകരന്‍ മുര്‍ഷിദ് ഹസനെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌


കൊച്ചി : അല്‍ ഖായിദ ഭീകരന്‍ എന്ന് സംശയിക്കുന്ന മുര്‍ഷിദ് ഹസനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌. പുലര്‍ച്ചെ രണ്ടു മണിക്കാണ് എറണാകുളം പാതാളത്തെ വീട്ടില്‍ എന്‍ഐഎ എത്തിയത്. മുര്‍ഷിദിനെ പിടികൂടിയശേഷം മുറിയിലും വീട്ടിലും വ്യാപക തിരച്ചില്‍നടത്തി.

മുര്‍ഷിദ് ഹസന്‍ ഉള്‍പെടെ മൂന്നു പേരെയാണ് എന്‍ഐഎയുടെ കേരളത്തില്‍ നിന്നു പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍. എന്‍ഐഎ പിടികൂടിയവര്‍ പൊലീസിന്‍റെയും നിരീക്ഷണത്തിലായിരുന്നു.

ഭീകരവാദ നിലപാടുള്ള സൈറ്റുകള്‍ ഇവര്‍ തിരയുന്നത് ശ്രദ്ധിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാത്തതിനാലായിരുന്നു കസ്റ്റഡിയിലെടുക്കാത്തത്.

prp

Leave a Reply

*