2018ലെ പ്രളയത്തിലുണ്ടായ കാര്‍ഷിക നഷ്ടം 18,545 കോടി; കര്‍ഷകര്‍ക്ക് ആകെ കിട്ടിയ നഷ്ടപരിഹാരം 195 കോടിയും; കടുത്ത പ്രതിസന്ധിയില്‍ കാര്‍ഷിക മേഖല

Kerala CM Pinarayi Vijayan visits relief camps, assures quick  rehabilitation - India News

കോഴിക്കോട്: ത്തില്‍യ്ക്ക് 18, 545 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 195 കോടി രൂപമാത്രമെന്ന് രേഖകള്‍. ദുരന്തനിവാരണ നിയമപ്രകാരം നല്‍കിയത് 115 കോടിരൂപ മാത്രം.

കാര്‍ഷിക വിള നാശത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. യുടെ യില്‍ നിന്നും കര്‍ഷകര്‍ക്ക് കിട്ടിയതാകട്ടെ 80 കോടിയും. കൃഷിനാശം സംബന്ധിച്ച്‌ കണക്ക് തയ്യാറാക്കിയത് സംസ്ഥാന സര്‍ക്കാറാണ്. ഏറ്റവും വലിയ കാര്‍ഷിക നഷ്ടം ആലപ്പുഴ ജില്ലയിലാണ്. 3000 കോടി. കാസര്‍ഗോട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ കാര്‍ഷിക നഷ്ടമുണ്ടായത്. 70കോടി അഞ്ച് ലക്ഷം രൂപ. കൃഷിനാശത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാത്രമല്ല വിതരണം ചെയ്തതാവട്ടെ തുച്ഛമായ തുകയും. അതായത് ഒരു വാഴ നശിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം അഞ്ച് രൂപ.

ഇങ്ങനെ കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിച്ചപ്പോഴാണ് കര്‍ഷകര്‍ക്ക് തുച്ഛമായ തുക നഷ്ടപരിഹാരം ലഭിച്ചതെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അഡ്വ. പ്രദീപ് കുമാര്‍ പറയുന്നു.

കേന്ദ്രസര്‍ക്കാറിന്റെ അശാസ്ത്രീയ മാനദണ്ഡമാണ് കര്‍ഷകര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് തിരിച്ചടിയാവുന്നതെന്ന് സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കൃഷിനാശത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

2018ലെയും 2019ലെയും പ്രളയം കാര്‍ഷിക മേഖലയ്ക്കുണ്ടാക്കിയത് കനത്ത പ്രഹരമാണ്. കോവിഡ് ആയതോടെ മേഖലയുടെ നട്ടെല്ലൊടിഞ്ഞ അവസ്ഥയാണ്. വയനാട്, പാലക്കാട്, ഇടുക്കി പോലുള്ള ജില്ലകളില്‍ കടക്കെണിമൂലം നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. വീണ്ടും കടക്കെണിയുടെ നിഴലിലാണ് മേഖലയിലെ കര്‍ഷകര്‍.

prp

Leave a Reply

*