കോണ്‍​ഗ്രസിനെതിരായ പരാമര്‍ശം വിനയായി; മാപ്പുപറഞ്ഞ്​ ഖുശ്​ബു

ചെന്നൈ: കോണ്‍ഗ്രസ്​ മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിയാണെന്ന പ്രസ്​താവനയില്‍ മാപ്പുപറഞ്ഞ്​ ഖുശ്​ബു സുന്ദര്‍. കോണ്‍​ഗ്രസ്​ വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്ന നടി ​ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം പ്രതികരിക്കവേയാണ്​ വിവാദ പരാമര്‍ശം നടത്തിയത്​.

പ്രസ്​താവന മാനസിക വളര്‍ച്ചയില്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍പെട്ട​വരെ അധിക്ഷേപിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി തമിഴ്​നാട്ടിലെ 30ഓളം പൊലീസ്​ സ്​റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മാപ്പുമായി ഖുശ്​ബു എത്തിയത്​.

തിടുക്കത്തിലുള്ള പ്രതികരണത്തിനിടയില്‍ സംഭവിച്ച പ്രസ്​താവനയില്‍ മാപ്പുപറഞ്ഞ ഖുശ്​ബു ഇനി ആവര്‍ത്തിക്കില്ലെന്നും പ്രസ്​താവിച്ചു.

”ഞാന്‍ കോണ്‍ഗ്രസില്‍ ആറ്​ വര്‍ഷക്കാലം ഉണ്ടായിരുന്നു. ഞാന്‍ പാര്‍ട്ടിക്ക്​ വേണ്ടി കഠിനാധ്വാനം ചെയ്​തു. ഞാന്‍ മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിലാണ്​ ഉണ്ടായിരുന്നതെന്ന്​​ പാര്‍ട്ടി വിട്ട ശേഷം എനിക്ക്​ മനസിലായി.” -ഖുശ്​ബു ചൊവ്വാഴ്​ച പ്രതികരിച്ചത്​ ഇങ്ങനെയായിരുന്നു.

ഖുശ്​ബു പാര്‍ട്ടി വിട്ടപ്പോള്‍ തമിഴ്​നാട്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ കെ.എസ്​. അളഗിരി നടത്തിയ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അവര്‍. ഖുശ്​ബു കോണ്‍ഗ്രസി​െന്‍റ നയപരിപാടികളോട്​ യോജിച്ച്‌​ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അവര്‍ പോയതില്‍​ പാര്‍ട്ടിക്ക് ഒരു നഷ്​ടവുമില്ലെന്നുമായിരുന്നു അളഗിരി പറഞ്ഞത്​. ബി.ജെ.പിയില്‍നിന്ന്​ ആരും ഖുശ്​ബുവിനെ വിളിച്ചിട്ടില്ലെന്നും അവര്‍ സ്വന്തം ഇഷ്​ടപ്രകാരമാണ്​ അങ്ങോട്ട്​ പോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ​

prp

Leave a Reply

*