ലക്ഷ്യം സൈനികവിന്യാസം തന്നെ : അടല്‍ തുരങ്കത്തിന് തൊട്ടുപിറകെ സോജില്ലാ തുരങ്കനിര്‍മ്മാണം ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : അടല്‍ തുരങ്കത്തിനു തൊട്ടുപിന്നാലെ സോജിലാ തുരങ്ക നിര്‍മ്മാണമാരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ദുര്‍ഘടമായ ദ്രാസ് മേഖലയില്‍, സോജില്ലാ ചുരത്തിലാണ് തുരങ്ക നിര്‍മാണം നടത്തുന്നത്. കാര്‍ഗിലിനെയും ശ്രീനഗറിനെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ തുരങ്കത്തിന്റെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്.

14.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ നിര്‍മ്മാണം ദേശീയ ഹൈവേ അതോറിറ്റി ഇന്ന് ആരംഭിക്കും. നാഷണല്‍ ഹൈവേ ഒന്നിന്റെ ഭാഗമാണ് സോജില്ലാ തുരങ്കം. സാധാരണഗതിയില്‍ ചുരം കടക്കാന്‍ മൂന്നു മണിക്കൂര്‍ എടുക്കുന്ന സമയം തുരങ്കത്തിന്റെ വരവോടെ ഗണ്യമായി കുറയുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ അവകാശപ്പെടുന്നത്. നിയന്ത്രണ രേഖയുടെ വളരെ അടുത്തു കിടക്കുന്ന പ്രദേശമായതിനാല്‍, ഭീകരവാദികളുടെ കനത്ത ആക്രമണ ഭീഷണി നേരിടുന്ന മേഖലയാണിത്.

അടല്‍ തുരങ്കത്തിനു തൊട്ടുപിന്നാലെ, ഇത്രയും തന്ത്രപ്രധാന മേഖലയില്‍ നടക്കുന്ന തുരങ്ക നിര്‍മാണം, ഗതാഗതത്തിനും ഉപരി സൈനിക നീക്കത്തിന് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 1948-ല്‍, പാകിസ്ഥാന്റെ കയ്യില്‍ നിന്നും ഓപ്പറേഷന്‍ ബൈസണ്‍ എന്ന വിജയകരമായ സൈനിക നീക്കത്തിലൂടെ പിടിച്ചെടുത്തതാണ് ഈ മേഖല. കനത്ത മഞ്ഞുവീഴ്ചയും തുടരെത്തുടരെയുള്ള മഞ്ഞിടിച്ചിലും നിമിത്തം, വര്‍ഷത്തില്‍ ഏഴ് മാസവും അടഞ്ഞു കിടക്കുന്ന സോജിലാ ചുരത്തിലൂടെയുള്ള ഗതാഗതം, തുരങ്ക നിര്‍മ്മാണത്തോടെ പഴങ്കഥയാവും. 2018 മെയ് മാസത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുരങ്കപാതയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്.

prp

Leave a Reply

*