താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു

ന്യൂഡല്‍ഹി: അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു. കോവിഡിനെ തുടര്‍ന്നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചിരുന്നത്. സെപ്തംബര്‍ 21 നാണ് തുറക്കുന്നത്. താജ്‌മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളു.

ടിക്കറ്റ് കൗണ്ടറിനു പകരം ഇലക്‌ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌ഞന്‍ ബസന്ത് കുമാര്‍ അറിയിച്ചു.

prp

Leave a Reply

*