ബംഗളൂരു മയക്കുമരുന്ന്​ കേസ്​: നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്​റ്റില്‍

മംഗളൂരു: ബംഗളൂരു മയക്കുമരുന്ന്​ കേസില്‍ യുവനര്‍ത്തകനും നൃത്തസംവിധായകനുമായ കിഷോര്‍ ഷെട്ടി അറസ്​റ്റില്‍. മംഗളൂരുവില്‍ നിന്നാണ്​ സി.സി.ബി അന്വേഷണ സംഘം കിഷോറിനെ അറസ്​റ്റു ചെയ്​തത്​. മയക്കുമരുന്ന്​ കടത്തുന്നതിനിടെയാണ്​ കിഷോറിനെ പിടികൂടിയതെന്ന്​ മംഗളൂരു പൊലീസ്​ കമീഷണര്‍ അറിയിച്ചു.

കിഷോര്‍ മും​ൈബയില്‍ നിന്നും മംഗളൂരുവിലേക്ക്​ വന്‍തോതില്‍ ലഹരിമരുന്ന്​ കടത്തിയതായി സി.സി.ബി ക​ണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക്​ ഡ്രഗ്​ ആക്​റ്റ്​ പ്രകാരം എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തു.

നൃത്തിന്​ പ്രാധാന്യമുള്ള ബോളിവുഡ്​ ചിത്രമായ എ.ബി.സി.ഡിയില്‍ കിഷോര്‍ അഭിനയിക്കുകയും സിനിമകള്‍ക്ക്​ നൃത്തസംവിധാനം ചെയ്യുകയും ചെയ്​തിരുന്നു. ‘ഡാന്‍സ്​ ഇന്ത്യ ഡാന്‍സ്’ എന്ന ഡാന്‍സ്​ റിയാലിറ്റി ഷോയിലൂടെയാണ്​ കിഷോര്‍ പ്രശസ്​തി നേടിയത്​.

ബംഗളൂരു മയക്കു മരുന്ന്​ കേസില്‍ കന്നട നടികളായ സഞജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ നേരത്തെ അറസ്​റ്റിലായിരുന്നു. കേസില്‍ ടന്‍ ദിഗന്ത്​ മഞ്ചല, ഭാര്യയും നടിയുമായ ഐന്ദ്രിത റായി എന്നിവരെ ​അന്വേഷണ സംഘം ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്​തിരുന്നു.

prp

Leave a Reply

*