തകര്‍പ്പന്‍ ദീപാവലി ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്

    വമ്പിച്ച   ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ദിവാലി സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ഓഫര്‍.  വീട്ടുപകരണങ്ങള്‍ക്കും ടിവിക്കും 70 ശതമാനത്തോളം ഇളവ് ലഭിക്കുമെന്നാണ് ഫ്ലിപ്കാര്‍ട്ട്  അറിയിച്ചത്. കൂടാതെ കാഷ്ബാക്ക് ഓഫറും നല്‍കും. ഫോണ്‍ ഉപയോഗിച്ച്‌ പണം അടക്കുന്നവര്‍ക്കു 20 ശതമാനവും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. എക്സ്ചേഞ്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും അധികം വില്‍പ്പന നടക്കുന്ന മോഡലിനു കൂടുതല്‍ ഇളവ് നല്‍കുമെന്ന് കമ്പനി   അറിയിച്ചു. ലെനോവോ […]

കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; 2 പേരെ അറസ്റ്റ്ചെയ്തു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവത്തില്‍ വേങ്ങര സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  അബ്ദുള്‍ റഹ്മാന്‍, സിദ്ധിഖ് എന്നിവരാണ് പിടിയിലായത്. നാളെയാണ്  വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്‍റെ  പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ കള്ളപ്പണമെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടിയത് . അതേസമയം, പണം ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നോ ആരാണ് പണം നല്‍കിയതെന്നോ ഉള്ള  കൃത്യമായ വിവരം […]

പണപ്പെരുപ്പം കൂടുന്നു, വളര്‍ച്ചാ നിരക്ക് ഇനിയും കുറയും- ആര്‍.ബി.ഐ.

ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന്  റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ. വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നും പണപ്പെരുപ്പം കൂടുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.  7.3 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക  വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍  സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ.യെ പിന്നോട്ട് വലിക്കുന്നത്. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനമായും […]

പുതിയ 100 രൂപ നോട്ടുകള്‍ വരുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയതായി രൂപകല്‍പന ചെയ്തിട്ടുള്ള 100 രൂപ   നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ ആരംഭിച്ചേക്കും. പുതിയ 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാകും 100 രൂപയുടെ അച്ചടി തുടങ്ങുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. 200 രൂപാ നോട്ടിന്‍റെ അച്ചടി മാര്‍ച്ച്‌ അവസാനത്തോടെയാണ് പൂര്‍ത്തിയാവുക . പുതിയ 100 രൂപാ നോട്ടുകള്‍ എത്തിയാലും പഴയ  നോട്ടുകള്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളൂ. പുതിയ നോട്ടുകള്‍ പഴയ നോട്ടിന്‍റെ  അതേ വലിപ്പത്തില്‍ തന്നെയാണ് […]

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഇനി മലയാളത്തിലും

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇന്ന് ഷോപ്പിങ്ങിന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളെയാണ്. ധനലാഭവും സമയ ലാഭവും തന്നെയാണ് എല്ലാവരെയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇത്തരം സൈറ്റുകളിലെ പ്രധാന പ്രശ്നം ആശയവിനിമയത്തിനുള്ള ഭാഷ ഇംഗ്ലീഷ് മാത്രമാണെന്നതാണ്. പ്രധാന ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍, മിന്ത്ര തുടങ്ങിയവയെല്ലാം  ഇംഗ്ലിഷ് ഭാഷയിലാണ് ഉപഭോക്താക്കളുമായി വിനിമയം ചെയ്യുന്നത്.  എന്നാല്‍ ഇനിമുതല്‍ മലയാളത്തിലും ഷോപ്പ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ പേടിഎം മാള്‍. വിവിധ സംരംഭകര്‍ സൈറ്റിലിടുന്ന […]

എം-ക്യാഷ് വികസിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എം-ക്യാഷ് വികസിപ്പിച്ചെടുക്കാനും അത്  കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച്‌ ദുബായ്. ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി അവതരിപ്പിക്കുന്നത്. ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്‍റ് ,ഗവണ്‍മെന്‍റ്  ഇതര സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാവും. യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണിലുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയെ സുരക്ഷിതമാക്കാനുള്ള സൗകര്യവും ഇടനിലക്കാരുടെ അടുത്ത് […]

പനാമ കേസ്; അമിതാഭ് ബച്ചനേയും കുടുംബത്തേയും ചോദ്യം ചെയ്തേക്കും

  ദില്ലി: പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചനേയും കുടുംബത്തേയും എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് പ്രകാരം നൽകിയ നോട്ടീസിന് ബച്ചൻ കുടുംബം മറുപടി നൽകിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബച്ചൻ കുടുംബത്തിന്‍റെ  2004 മുതൽ വരെയുള്ള വിദേശ വരുമാനം സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച  അഞ്ഞൂറ് ഇന്ത്യക്കാരുടെ  പട്ടികയിൽ  ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും  ഐശ്വര്യ റായ് ബച്ചനും ഉൾപ്പെട്ടിട്ടുണ്ടെന്ന […]

കിടിലന്‍ ഓഫറുകളുമായി ഷോപ്പ്ക്ലൂവിന്‍റെ  മഹാ ഭാരത് ദീപാവലി സെയില്‍

ന്യൂഡല്‍ഹി: പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം 50 മുതല്‍ 80 ശതമാനം വരെ ഡിസ്ക്കൗണ്ട് നല്‍കിക്കൊണ്ട് ഷോപ്പ്ക്ലൂവിന്‍റെ  മഹാ ഭാരത് ദീപാവലി സെയില്‍. നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന  സെയില്‍ ഈമാസം 28 വരെ നീളും. എല്ലാവിധസാധനങ്ങളും    ഇവിടെ ലഭ്യമാകും. ദീപാവലി വില്‍പ്പന എല്ലാ വര്‍ഷത്തേക്കാളും പൊടിപൊടിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി 75 ശതമാനം ബിസിനസ് വളര്‍ച്ചയാണ് സെപ്തംബര്‍-ഒക്ടോബര്‍   മാസത്തിലെ വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. ഐസിഐസി ബാങ്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ടും മൊബിക്വിക്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം സൂപ്പര്‍കാഷ് ഓഫറുമുണ്ട്. […]

ഇന്ത്യ പത്തു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ സാമ്പത്തിക രാജ്യമാകും

ന്യൂഡല്‍ഹി: പത്തു വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളായ ജപ്പാനെയും ജര്‍മനിയെയും പിന്നിലാക്കി ഇന്ത്യ ലോക സമ്പദ്ഘടനയില്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് വെളിപ്പെടുത്തല്‍.   ആഗോള ധനകാര്യ സ്ഥാപനമായ എച്ച്‌.എസ്.ബി.സി.യാണ് ഈ കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ചൈനയും മാത്രമായിരിക്കും ഇന്ത്യക്ക് മുന്നില്‍. 2028 ആവുന്നതോടെ ഇന്ത്യയുടെ മൊത്തത്തിലുള്ള ആഭ്യന്തര ഉത്പാദനം ഏഴു ലക്ഷം കോടി ഡോളറായി മാറും.നിലവില്‍ 2.3 ലക്ഷം കോടി ഡോളറാണ് ഇന്ത്യന്‍ സമ്പദ്ഘടന. ജി.എസ്.ടി. നടപ്പാക്കിയതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 7.1 ശതമാനം വളര്‍ച്ചാനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം […]

സെന്‍സെക്സില്‍ 156 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ:  രാജ്യത്തെ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 156 പോയന്റ് നഷ്ടത്തില്‍ 31652ലും നിഫ്റ്റി 49 പോയന്റ് താഴ്ന്ന് 9903ലുമെത്തി. ബിഎസ്‌ഇയിലെ 653 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 967 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, ഓയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, വേദാന്ത, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്‌ഡിഎഫ്സി, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.