പനാമ കേസ്; അമിതാഭ് ബച്ചനേയും കുടുംബത്തേയും ചോദ്യം ചെയ്തേക്കും

 

ദില്ലി: പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചനേയും കുടുംബത്തേയും എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് പ്രകാരം നൽകിയ നോട്ടീസിന് ബച്ചൻ കുടുംബം മറുപടി നൽകിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബച്ചൻ കുടുംബത്തിന്‍റെ  2004 മുതൽ വരെയുള്ള വിദേശ വരുമാനം സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച  അഞ്ഞൂറ് ഇന്ത്യക്കാരുടെ  പട്ടികയിൽ  ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും  ഐശ്വര്യ റായ് ബച്ചനും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിട്ടുണ്ടായിരുന്നു

തനിക്ക് വിദേശ നിക്ഷേപമുണ്ടെന്നു ബച്ചൻ സമ്മതിച്ചിരുന്നു. എന്നാൽ വിദേശത്ത് ചെലവാക്കിയതിനടക്കമുള്ള പണമടക്കം എല്ലാ നികുതിയും നൽകിയിട്ടുണ്ടെന്നും ഇന്ത്യയിൽ നികുതി അടച്ചതിനു ശേഷമാണ് പണം വിദേശത്ത് നിഷേപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

 

prp

Related posts

Leave a Reply

*