ചര്‍മ്മസൗന്ദര്യത്തിനൊപ്പം സ്ട്രെസ്സും ഇല്ലാതാക്കാം, സ്വീഡിഷ് മസാജിലൂടെ

പലപ്പോഴും ജോലികളും തിരക്കുകളുമൊക്കെയായി വിശ്രമിക്കാന്‍ പോലും നമുക്ക് സമയം ലഭിക്കാറില്ല.  പിന്നീട് വേദനയും സ്ട്രെസ്സുമൊക്കെയായി ആശുപത്രികള്‍ കയറിയിറങ്ങാറുണ്ട്  പലരും. അങ്ങനെ പലതരം മരുന്നുകള്‍ മാറി പരീക്ഷിച്ചിട്ടും സംതൃപ്തി വരാത്തവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു ഒരു ട്രീറ്റ്മെന്‍റാണ്  സ്വീഡിഷ് മസാജ്.

വരണ്ട ചര്‍മ്മത്തെ മൃദുത്വമുള്ളതും ഈര്‍പ്പമുള്ളതുമാക്കി മാറ്റുന്നതിനോടൊപ്പം ടെൻഷൻ ഇല്ലാതാക്കുന്നതിനും പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്  സ്വീഡിഷ് മസാജ്. വിവിധ തരം ഓയിലുകള്‍ ഉപയോഗിച്ചുള്ള  മസാജിങ്ങിലൂടെ പേശിയിലെ  ടോക്സിന്‍റെ അളവ് പരിമിതപ്പെടുത്തുന്നതിനും   ശരീരത്തിലെ ഓക്സിജന്‍റെ  ഒഴുക്ക് വര്‍ദ്ധിപ്പിച്ച്  വരണ്ട ചര്‍മ്മത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും സ്വീഡിഷ് മസാജ് സഹായിക്കുന്നു.

ചുരുക്കി പറഞ്ഞാല്‍ ശരീരത്തെ റിലാക്സ് ആയി വിടുക എന്നതാണ്  സ്വീഡിഷ് മസാജിംഗിന്‍റെ ലക്ഷ്യം. ഇതിനു  മുന്നോടിയായുള്ള സ്റ്റീം ബാത്തിലൂടെ ശരീര സൗന്ദര്യത്തിനൊപ്പം മുഖ സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.

 

prp

Related posts

Leave a Reply

*