സൈനിക ക്യാമ്പിനു നേരെ ചാവേറാക്രമണം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ വിമാനത്താവളത്തിന് സമീപമുള്ള ബി.എസ്.എഫ് ക്യാമ്പിനു നേരെ ചാവേറാക്രമണം നടത്തിയ  രണ്ട് ഭീകരരെ   സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു.

പുലര്‍ച്ചെ നാല് മണിയോടെയാണ് നാല് ചാവേറുകള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ധരിച്ച്‌ ക്യാമ്പിലേക്ക് അതിക്രമിച്ച്‌ കടന്നത്.  ഉടന്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. സൈനികര്‍  മൂന്ന് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ബി.എസ്.എഫിന്റേയും  രജപുത് റൈഫിള്‍സിന്‍റെയും കൂടുതല്‍ സൈനികര്‍ സ്ഥലത്ത് എത്തി പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹെലികോപ്ടറില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി.

prp

Related posts

Leave a Reply

*