വിപണിമൂല്യത്തില്‍ ഏഴു ലക്ഷം കോടി കടന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്

മുംബൈ: ഏഴു ലക്ഷം കോടി വിപണി മൂല്യം മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്ബനിയായി എച്ച്‌ഡിഎഫ്‌സി ബാങ്ക്.

വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെയാണ് ബാങ്കിന്റെ വിപണിമൂല്യം 100 ബില്യണ്‍ ഡോളര്‍ മറികടന്നത്.

വിപണിമൂല്യത്തിന്റെകാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നിലുള്ളത്. 140.74 ബില്യണ്‍ ഡോളര്‍. പിന്നില്‍ 114.60 ബില്യണ്‍ ഡോളറുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്)ഉണ്ട്.

ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍പ്രകാരം ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്ബനികളുടെ പട്ടികയില്‍ 110ാം സ്ഥാനമാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിനുള്ളത്. 100 ബില്യണ്‍ ഡോളറിലേറെ വിപണിമൂല്യമുള്ള 109 കമ്ബനികളാണ് പട്ടികയിലുള്ളത്.

ബാങ്കുകളുടെമാത്രം മൂല്യം വിലയിരുത്തുകയാണെങ്കില്‍ ലോകത്ത് 26ാം സ്ഥാനത്താണ് എച്ച്‌ഡിഎഫിസി ബാങ്ക്. മികച്ച വരുമാനമുള്ള കമ്ബനിയുടെ അറ്റാദായത്തിലും തുടര്‍ച്ചയായി 20 ശതമാനത്തിലേറെ വളര്‍ച്ചയുണ്ട്.

സൂചികകള്‍ നഷ്ടത്തിലാണെങ്കിലും 0.4ശതമാനം നേട്ടത്തോടെ ബാങ്കിന്റെ ഓഹരി 1297.50 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

courtsey content - news online
prp

Leave a Reply

*