നടിയെ ആക്രമിച്ച കേസ്;കുഞ്ചാക്കോ ബോബന്‍ മുകേഷ് എന്നിവരുടെ വിസ്താരം ഇന്ന്

എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. നടനും എം.എല്‍.എയുമായ മുകേഷ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ വിസതാരം ഇന്ന് നടക്കും. അതേ സമയം നിയമസഭ നടക്കുന്നകതിനാല്‍ അവധി ആവശ്യപ്പെട്ട് നടന്‍ മുകേഷ് കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ കുഞ്ചാക്കോ ബോബനോട് കഴിഞ്ഞ ദിവസം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച്‌ നാളെ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിചാരണ നടക്കുന്ന ദിവസങ്ങളിലെല്ലാം കേസിലെ പ്രതികള്‍ മുഴുവന്‍ ഹാജരാകുന്നുണ്ട്. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.

prp

Leave a Reply

*