ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് കൊറോണ ലക്ഷണങ്ങള്‍; പാകിസ്താന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവെച്ചു

ലാഹോര്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്‌സ് ഹെയ്ല്‍സ് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനു പിന്നാലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) നിര്‍ത്തിവെച്ചു.

ഹെയ്ല്‍സ് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി മുന്‍ പാക് ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. താരം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പി.എസ്.എല്‍ സെമിയും ഫൈനലും നടക്കാനിരിക്കെയാണ് കോവിഡ്-19 ഭീതിയെ തുടര്‍ന്ന് ഇപ്പോള്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ കളിച്ചിരുന്ന ഒരു വിദേശ താരം കൊറോണ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ താരം അലക്‌സ് ഹെയ്ല്‍സാണെന്ന് റമീസ് രാജയാണ് പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

News99@News99P

Karachi Kings Alex Hales suspecting Coronavirus and his tests are underway. All broadcasters and commentators are having COVID-19 tests.#Pakistan #Cricket #PCB @TheRealPCB #PSL @thePSLt20 #RamizRaja #Coronavirus #COVID19 #AlexHales #KarachiKings #PSL5 #PSL2020 #HBLPSL20201522:07 PM – Mar 17, 2020Twitter Ads info and privacy43 people are talking about this

ഇതോടെ ടൂര്‍ണമെന്റിന്റെ ഭാഗമായ കമന്റേറ്റര്‍മാര്‍ അടക്കമുള്ളവര്‍ ഉടന്‍ തന്നെ കോവിഡ്-19 പരിശോധനകള്‍ക്ക് വിധേയരാകുമെന്നും രാജ അറിയിച്ചു. പി.എസ്.എല്ലില്‍ കറാച്ചി കിങ്സിന്റെ താരമായിരുന്നു ഹെയ്ല്‍സ്.

prp

Leave a Reply

*