ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വി; 10 വിക്കറ്റ് വിജയവുമായി ന്യൂസിലാന്റ്

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 10 വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ വെറും 8 റണ്‍സ് ലീഡ് നേടിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സ് 1.4 ഓവറില്‍ നേടി ന്യൂസിലാന്റ് ജയം സ്വന്തമാക്കുകയായിരുന്നു.

കിവീസിനായി രണ്ടാം ഇന്നിംഗ്‌സില്‍ ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് വീതം വീഴ്ത്തി. പരമ്ബരയില്‍ കിവീസ് 1-0ന് മുന്നിലെത്തി. സ്‌കോര്‍; 165 & 191, ന്യൂസിലന്‍ഡ്: 348 & 9/0

നാലു വിക്കറ്റിന് 144 റണ്‍സ് എന്ന നിലയില്‍ നാലാംദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 47 റണ്‍സ് കൂടി കൂട്ടിചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇതില്‍ ഇന്ത്യയ്ക്ക് രഹാനെയെയാണ്(29) ആദ്യം നഷ്ടമായത്.

തൊട്ടടുത്ത ഓവറില്‍ വിഹാരിയെയും(15) നഷ്ടമായ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് 25 റണ്‍സ് നേടി ചെറുത്ത് നില്പിനായി ശ്രിച്ചുവെങ്കിലും അധികം വൈകാതെ ഇന്ത്യയുടെ ഇന്നിംഗ്‌സ് 191 റണ്‍സില്‍ അവസാനിച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ ന്യൂസീലന്‍ഡ് 120 പോയിന്റോടെ അഞ്ചാമതെത്തി.

prp

Leave a Reply

*