രാജ്യാന്തര ക്രിക്കറ്റില്‍ 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി വിരാട് കോഹ്ലി

ഇന്ത്യക്ക് വേണ്ടി 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ വിരാട് കോഹ്ലിക്ക് ആയി. ഇന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അശ്വിന്റെ പന്തില്‍ ഹെന്‍റി നിക്കോള്‍സ് നല്‍കിയ ക്യാച്ച്‌ കൈക്കലാക്കിയതോടെയാണ് കോഹ്ലി ഈ അപൂര്‍വ്വ നേട്ടത്തില്‍ എത്തിയത്. 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരം മാത്രമാണ് വിരാട് കോഹ്ലി. ഇതിനു മുമ്ബ് രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മാത്രമെ ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളൂ.

334 ക്യാച്ചുകള്‍ കൈക്കലാക്കിയിട്ടുള്ള രാഹുല്‍ ദ്രാവിഡ് ആണ് ഈ ലിസ്റ്റില്‍ മുന്നില്‍ ഉള്ളത്. അസറുദ്ദീന്‍ 261 ക്യാച്ചുകളും സച്ചിന്‍ 256 ക്യാച്ചുകളുമാണ് കരിയറില്‍ നേടിയിട്ടുള്ളത്. ഈ മൂന്ന് പേരെയും വിരാട് കോഹ്ലി ഭാവിയില്‍ മറികടക്കും എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്.

Most catches by Indian fielder ( All-Formats)

Dravid – 334
Azharuddin – 261
Sachin – 256
Kohli – 250*

prp

Leave a Reply

*