‘മിന്നല്‍ മുരളി’ യാകാന്‍ ടോവിനോയുടെ കഷ്ടപ്പാട്; വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

സംവിധായകന്‍ ബേസില്‍ ജോസഫും നടന്‍ ടൊവിനോ തോമസും ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിനായി ശക്തനായ ഒരു കഥാപാത്രത്തെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് .ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം വയനാട്ടിലെ തിരുനെല്ലിയില്‍ പുരോഗമിക്കുകയാണ്. സൂപ്പര്‍ താരമാകാന്‍ ടൊവിനോ കഠിനമായ വര്‍ക്ക് ഔട്ടുകളാണ് ചെയ്യുന്നത്. തന്‍റെ വര്‍ക്ക് ഔട്ടിന്‍റെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ടൊവിനോ പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ജിമ്മിലെ വര്‍ക്ക് ഔട്ടിനിടെയുള്ള ചിത്രം നിമിഷങ്ങള്‍ക്കകം തരംഗമാവുകയാണ് .

‘പ്രാക്ടീസ് ചെയ്യുമ്ബോള്‍ എത്രമാത്രം വിയര്‍ക്കുന്നുവൊ അത്ര കുറച്ച്‌ രക്തമേ യുദ്ധക്കളത്തില്‍ ചിന്തുകയുള്ളു ‘വെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് താരം കുറിച്ചിരിക്കുന്നത്. താരത്തിന്‍റെ മസില്‍ ബോഡിയും ആരാധകരെ വിസ്‍മയിപ്പിക്കുന്നുണ്ട് .

മിന്നല്‍ ഏല്‍ക്കുന്നതോടെ ‘സൂപ്പര്‍ ശക്തികള്‍’ ലഭിക്കുന്ന മുരളി എന്ന യുവാവിന്‍റെ കഥയുമായാണ് മിന്നല്‍ മുരളി ചിത്രത്തിലെത്തുന്നത് . റിയാലിറ്റിയോട് ചേര്‍ന്നു നില്‍ക്കുന്നൊരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും ഇതെന്നാണ് ബേസില്‍ ജോസഫ് വ്യക്തമാക്കുന്നത് .

ഇതിന് പുറമെ ടൊവിനോ പ്രധാന വേഷത്തിലെത്തുന്ന ക്രെെം ത്രില്ലര്‍ ചിത്രം’ ഫോറന്‍സിക് ‘റിലീസിന് ഒരുങ്ങുകയാണ് .ഇതില്‍ മംമ്ത മോഹന്‍ദാസാണ് പ്രധാന വേഷത്തിലെത്തുന്നത്.

prp

Leave a Reply

*