ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സചിത്ര സേനാനായക വിരമിക്കല്‍ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനാനായകെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര മത്സരങ്ങളില്‍ താരം തുടര്‍ന്ന് കളിക്കും. 2014ല്‍ ലോകകപ്പ് കിരീടം നേടിയ ശ്രീലങ്കന്‍ ടീമില്‍ സചിത്ര അംഗമായിരുന്നു. ഏറെനാളായി ടീമില്‍ ഇടം ലഭിക്കാതിരുന്ന താരം ദേശീയ ടീമിലേക്ക് ഇനി മടങ്ങിവരാനുള്ള സാധ്യത കുറവായതിനാല്‍ ആണ് വിരമിക്കുന്നത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെയാണ് സചിത്ര അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 49 ഏകദിനത്തില്‍ നിന്ന് 53 വിക്കറ്റും 24 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. […]

തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരം; റെക്കോര്‍ഡ് സ്വന്തമാക്കി സോഫി

വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍. നാലാം ടി20യിലാണ് സോഫി നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു മത്സരം. ഇപ്പോള്‍ താരം മറികടന്നത് മുമ്ബ് നാല് ഫിഫ്റ്റി നേടിയിട്ടുള്ള മിതാലി രാജ്, ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ റെക്കോര്‍ഡാണ്. 65 പന്തില്‍ മൂന്ന് സിക്സും 12 ബൗണ്ടറികളും സഹിതം 105 റണ്‍സാണ് സോഫി നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ […]

ബുംറയുടെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ വിവിഎസ് ലക്ഷ്മണ്‍

ഹാമില്‍ട്ടണ്‍: പരിക്കുമാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഇന്ത്യയുടെ മുന്‍താരം വി.വി.എസ് ലക്ഷ്മണ്‍. നിര്‍ണായക ഘട്ടങ്ങളില്‍ വിരാട് കോലി ആശ്രയിക്കാറുള്ള ബൗളറാണ് ബുംറ. മത്സരഫലം വഴിതിരിച്ചുവിടാന്‍ ബുംറയുടെ ബൗളിങ്ങിന് കഴിയാറുണ്ട്. എന്നാല്‍ പരിക്കുമാറി തിരിച്ചെത്തിയ ഇന്ത്യന്‍ താരം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കോളത്തിലാണ് ലക്ഷ്മണ്‍ തന്റെ ആശങ്ക പങ്കുവെച്ചത്. പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലം ടീമിന് പുറത്തായിരുന്നു ബുംറ. തിരിച്ചെത്തിയ ബുംറ […]

അമലാ പോള്‍ ചിത്രം ‘അതോ അന്ത പറവൈ പോലെ’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അമലാ പോള്‍ മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം അതോ അന്ത പറവൈ പോലെയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനോദ് കെ.ആര്‍. സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ വര്‍ഷം ആദ്യം ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. നേരത്തേ വനിതാ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഷൂട്ടിംഗിനിടെ അമല പോളിന് പരിക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

ന്യൂസിലന്‍ഡിന് ടോസ്, ഇന്ത്യയെ ബാറ്റിങിന് വിട്ടു; സഞ്ചു ഓപ്പണ്‍ ചെയ്യും

വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ടീം ഇന്ത്യയെ ബാറ്റിങിന് വിട്ടു. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെ മലയാളി താരം സഞ്ചു സാംസണ്‍ ഇന്ന് കളിക്കാനിറങ്ങും. ലോകേഷ് രാഹുലിനൊപ്പം സഞ്ചുവാകും ഓപ്പണര്‍. സഞ്ചുവിനെ കൂടാതെ പേസര്‍ നവദീപ് സെയ്‌നിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍സുന്ദറും ടീമിലെത്തി. കിവീസ് നിരയില്‍ പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കുന്നില്ല. ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. തോളിനേറ്റ പരുക്കാണ് കെയ്ന്‍ വില്യംസന് വിനയായത്. വില്യംസണ് പകരം ടോം ബ്രൂസ് ടീമിലെത്തി.

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ്​ നാ​ലാം ട്വ​ന്‍​റി20 ഇ​ന്ന്​

വെ​ലി​ങ്​​ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ സൂ​പ്പ​ര്‍ വി​ജ​യം നേ​ടി പ​ര​മ്ബ​ര സ്വ​ന്ത​മാ​ക്കി​യ​തി​​െന്‍റ ആ​വേ​ശ​വു​മാ​യി ടീം ​ഇ​ന്ത്യ വെ​ള്ളി​യാ​ഴ്​​ച വെ​ലി​ങ്​​ട​ണി​ല്‍ നാ​ലാം ട്വ​ന്‍​റി20​ക്കാ​യി പാ​ഡു​കെ​ട്ടും. ബു​ധ​നാ​ഴ്​​ച അ​വ​സാ​ന ഓ​വ​റി​ല്‍ കി​വീ​സി​നെ പി​ടി​ച്ചു​കെ​ട്ടി സ്​​കോ​ര്‍ തു​ല്യ​മാ​ക്കി​യ മു​ഹ​മ്മ​ദ്​ ഷ​മി​യും സൂ​പ്പ​ര്‍ ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ടു​ പ​ന്തു​ക​ളും സി​ക്​​സ​ര്‍ പ​റ​ത്തി​യ രോ​ഹി​ത്​ ശ​ര്‍​മ​യു​മാ​ണ്​ ഇ​ന്ത്യ​ക്ക്​ പ​ര​മ്ബ​ര​യി​ല്‍ 3-0ത്തി​​െന്‍റ അ​ഭേ​ദ്യ ലീ​ഡ്​ സ​മ്മാ​നി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച​യും ഞാ​യ​റാ​ഴ്​​ച​യു​മാ​യി ന​ട​ക്കു​ന്ന ശേ​ഷി​ക്കു​ന്ന ര​ണ്ട്​ ട്വ​ന്‍​റി20​ക​ളി​ല്‍ ഇ​ന്ത്യ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക്​ മു​തി​ര്‍​ന്നേ​ക്കും. എ​ങ്കി​ലും പ​ര​മ്ബ​ര തൂ​ത്തു​വാ​രാ​ന്‍​ത​ന്നെ​യാ​ണ് ത​ങ്ങ​ള്‍​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ […]

ഹി​റ്റ്മെ​യ​ർ ; ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ വി​ൻ​ഡീ​സി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം

ചെ​ന്നൈ: ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​റി​ന്‍റെ​യും ഷെ​യ് ഹോ​പ്പി​ന്‍റെ​യും സെ​ഞ്ചു​റി ക​രു​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 288 റ​ൺ​സി​ന്‍റെ ല​ക്ഷ്യം 13 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കേ ര​ണ്ട്  വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. 106 പ​ന്തി​ൽ 139 റ​ൺ​സെ​ടു​ത്ത ഹെ​റ്റ്മെ​യ​റാ​ണ് വി​ൻ​ഡീ​സ് ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. 151 പ​ന്തി​ൽ 102 റ​ൺ​സെ​ടു​ത്ത ഹോ​പ്പ് പു​റ​ത്താ​കാ​തെ നി​ന്നു. 23 പ​ന്തി​ൽ 29 റ​ൺ​സു​മാ​യി നി​ക്കോ​ളാ​സ് പൂ​ര​നും വി​ൻ​ഡീ​സ് നി​ര​യി​ൽ […]

മത്സരം മുടക്കി പാമ്ബ്!!

വിജയവാഡ: രഞ്ജി ട്രോഫി മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മൈതാനത്ത് അപ്രതീക്ഷിതമായി എത്തിയ “കളിക്കാരനെ” കണ്ട് ഏവരുമൊന്ന് അമ്ബരന്നു… ഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര – വിദര്‍ഭ മത്സരത്തിന് മുന്‍പാണ്‌ ഈ കളിക്കാരന്‍ കളിക്കളം കീഴടക്കിയത്. പുതിയ കളിക്കാരന്‍ ആരെന്നല്ലേ? ഒരു ‘പാമ്ബ്’ ആയിരുന്നു ആ കളികാരന്‍!! മത്സരം നടക്കുന്ന മൈതാനത്ത് പാമ്ബ് എത്തിയതോടെ കളിമുടങ്ങി. പിന്നീട് പാമ്ബ് മൈതാനത്തുനിന്നും ഇഴഞ്ഞു നീങ്ങിയതിനുശേഷമാണ് കളി തുടങ്ങിയത്. പാമ്ബ് മൈതാനത്തുകൂടി നീങ്ങുന്ന വീഡിയോ ബി.സി.സി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ടെസ്റ്റ് റാങ്ക് ബാറ്റ്‌സ്മാന്‍; സ്മിത്തിനെ മറികടന്ന് വീണ്ടും കോഹ്‌ലി ഒന്നാം സ്ഥാനത്ത്

സ്‌മിത്തിനെ മറികടന്ന് വീണ്ടും കോഹ്‌ലി തന്നെ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് കോഹ്‌ലി ഇപ്പോള്‍ മുന്‍ നിരയില്‍ എത്തിയത്. ഓസീസ് താരം സ്റ്റീവ് സ്മിത്ത് നേടിയ ഒന്നാം റാങ്കാണ് ഇന്ത്യന്‍ നായകന്‍ തിരിച്ചുപിടിച്ചത്. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച പിങ്ക് ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് റാങ്കിങ്ങിന്റെ തലപ്പെത്തെത്താന്‍ കോഹ്‌ലിക്കു തുണയായത്. കൊല്‍ക്കത്ത ടെസ്റ്റില്‍ 136 റണ്‍സെടുത്ത കോലി, ഡേനൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഇതോടെ, ഏകദിനത്തിലും ടെസ്റ്റിലും […]

ഏകദിന ലോകകപ്പിന് ഇന്ന് ആവേശപ്പോരാട്ടത്തോടെ തുടക്കം

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. 11 വേദികളിലായി 10 ടീമുകൾ ലോകകിരീടത്തിനായി പോരടിക്കും. ഓവൽ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുന്നത്. ജൂലൈ 14ന് ലോർഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനൽ. വൈകീട്ട് മൂന്നിന് ഓവലിലാണ് മത്സരം ശതകോടിയിലധികം ഹൃദയങ്ങളുടെ താളമാണ് കോഹ്‌ലിക്കും സംഘത്തിനും ഭാവുമകമോതുന്നത്. 1983ൽ കപിലിന്‍റെ കൂട്ടം വെസ്റ്റിൻഡ്യൻ ഗർവിനെ എറിഞ്ഞൊതുക്കി ക്രിക്കറ്റിന്‍റെ ചെങ്കോലും കിരീടവും ഏറ്റുവാങ്ങിയ മണ്ണിൽ വീണ്ടും സിംഹാസനമേറാൻ കോലിപ്പടയ്ക്ക് കരുത്തുണ്ട്. പത്ത് ടീമും പരസ്പരം പോരടിക്കുന്ന […]