ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സചിത്ര സേനാനായക വിരമിക്കല്‍ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനാനായകെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര മത്സരങ്ങളില്‍ താരം തുടര്‍ന്ന് കളിക്കും. 2014ല്‍ ലോകകപ്പ് കിരീടം നേടിയ ശ്രീലങ്കന്‍ ടീമില്‍ സചിത്ര അംഗമായിരുന്നു. ഏറെനാളായി ടീമില്‍ ഇടം ലഭിക്കാതിരുന്ന താരം ദേശീയ ടീമിലേക്ക് ഇനി മടങ്ങിവരാനുള്ള സാധ്യത കുറവായതിനാല്‍ ആണ് വിരമിക്കുന്നത്.

2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെയാണ് സചിത്ര അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 49 ഏകദിനത്തില്‍ നിന്ന് 53 വിക്കറ്റും 24 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. ഒരൊറ്റ ടെസ്റ്റ് പരമ്ബരയില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. 2014 ജൂലൈയില്‍ നിയമപരമല്ലാത്ത ബൗളിങ് ആക്ഷനെത്തുടര്‍ന്ന് വിലക്ക് ലഭിച്ചിട്ടുണ്ട്.

prp

Leave a Reply

*