ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം: അഹമ്മദാബാദിലെ ചേരികള്‍ മറയ്ക്കാന്‍ മതില്‍ നിര്‍മിക്കുന്നു

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ അഹമ്മദാബാദില്‍ നടക്കുന്നത് തിരക്കിട്ട നവീകരണ പ്രവൃത്തികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന വഴിയും പരിസരവുമാണ് മോടി കൂട്ടുന്നത്. ഫെബ്രുവരി 24നാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം.

ഇതിന്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറയ്ക്കാനായുള്ള ചുവരുകളുടെ നിര്‍മാണം ആരംഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ഞൂറോളം കുടിലുകള്‍ സ്ഥിതി ചെയ്യുന്ന ശരണ്യവാസ് എന്നചേരി പ്രദേശത്ത് 2500ഓളം ആളുകളാണുള്ളത്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗാന്ധിനഗറിലേക്കുള്ള റോഡിന് സമീപത്തെ ചേരിപ്രദേശം മറച്ചുകൊണ്ട് 6-7 അടി ഉയരത്തില്‍ അര കിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിര്‍മിക്കുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ചുവര്‍ നിര്‍മിക്കുന്നതിനൊപ്പം പാതയോരത്ത് ഈന്തപ്പനകളും വെച്ചുപിടിപ്പിക്കുമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായും ഗുജറാത്തില്‍ സമാനമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു

prp

Leave a Reply

*