കൊച്ചി നഗരത്തിന് കാവലായി ഇനി 460 ക്യാമറകള്‍; സ്ഥാപിക്കുന്നത് പുതിയ ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ക്യാമറകള്‍; 124 കേന്ദ്രങ്ങളിലായി ഇനി ക്യാമറക്കണ്ണുകള്‍ ചലിക്കും; പദ്ധതിക്ക് കൈകോര്‍ത്തുകൊച്ചി സ്മാര്‍ട്ട് മിഷനും സിറ്റി പൊലീസും; നഗരത്തില്‍ മിഴി തുറന്നത് 99 ക്യാമറകള്‍ക്ക് പിന്നാലെ; മെട്രോ റെയില്‍ നിര്‍മ്മാണം പൊലീസ് ക്യാമറകളുടെ നാശത്തിന് കാരണമായെന്ന് ആക്ഷേപം

കൊച്ചി : നഗരത്തിന് സുരക്ഷയൊരുക്കാന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷനാണ് ഇതിന് നേതൃത്വം നല്‍കുക. 460 ആധുനിക സി.സി.ടി.വി ക്യാമറകള്‍ 124 കേന്ദ്രങ്ങളിലായി സ്ഥാപിക്കാനാണ് തീരുമാനം. കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷനാണ് നേതൃത്വം നല്‍കുന്നതെങ്കിലും കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും.

ഇതിന് മുമ്ബും നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിക്കുവാനും അത് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ അതില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ഇതോടെ പല കേസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി.ടി.വി. കളെയാണ് പൊലീസ് ആശ്രയിച്ചത്.

കൊച്ചി സിറ്റി പൊലീസ് 99 ക്യാമറകളാണ് നഗരത്തില്‍ നേരത്തെ സ്ഥാപിച്ചിരുന്നത്. അവയാണ് പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ക്യാമറകളുടെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ 99 എണ്ണത്തിന് പുറമേയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിജിറ്റല്‍ ക്യാമറകള്‍ വെക്കുന്നത്.അതേസമയം മെട്രോ റെയില്‍ നിര്‍മ്മാണം, റോഡ് അറ്റകുറ്റപ്പണി എന്നീ കാരണങ്ങള്‍ കൊണ്ടാണ് ക്യാമറകള്‍ പണി മുടക്കിയത്. 63 ഫിക്സഡ് ക്യാമറകളും, 33 ഡോം ക്യാമറകളും, അടക്കം 99 ക്യാമറകള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന സ്ഥാനത്താണ് ഇന്ന് ഒന്നും ഇല്ലാതെ നില്‍ക്കുന്നത്. പൊലീസ് സ്ഥാപിച്ച ക്യാമറകളില്‍ പലതും സ്ഥാപിച്ച്‌ ഏറെ നാള്‍ കഴിയും മുമ്ബേയാണ് പണിമുടക്കിയത്.

ഇതിനെല്ലാം കാരണമായി പറയുന്നത് മെട്രോയുടെ നിര്‍മ്മാണമാണ്. കാരണം മെട്രോ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയതോടെ ക്യാമറ ലൈനുകള്‍ കട്ടായി, ഇത് ക്യാമറയുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി. എന്നാല്‍ ക്യാമറ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പ്രളയം കൂടെ വന്നതോടെ ക്യാമറയെ പൂര്‍വസ്ഥിതിയിലാക്കാന്‍ ബുദ്ധിമുട്ടായി. അതുകൊണ്ട് തന്നെ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ക്യാമറകളാണ് ഇനി സ്ഥാപിക്കുക. ഈ ഡിജിറ്റല്‍ ക്യാമറകള്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുന്നതാണ്. മാത്രമല്ല ബി.എസ്.എന്‍.എല്ലിന്റെ ടെലി കമ്യൂണിക്കേഷന്‍ വഴിയാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഉപയോഗിക്കാന്‍ കഴിയും.

പുതിയ ക്യാമറകള്‍ നഗരത്തില്‍ സ്ഥാപിക്കുമ്ബോഴും. നഗരത്തിലെ നിലവിലുള്ള സി.സി.ടി.വി ക്യാമറകള്‍ അതുപോലെ തന്നെ നിലനിര്‍ത്താനാണ് ശ്രമം. അതുകൊണ്ട് തന്നെ മോട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ ക്യാമറകള്‍ ശരിയാക്കിവരുന്നുണ്ടെന്നാണ് കണ്‍ട്രോള്‍ റൂം അധികൃതര്‍ പറയുന്നത്.എന്തായാലും കൊച്ചി നഗരത്തിലെ നിരീക്ഷണ ക്യാമറകള്‍ ഉടന്‍ തന്നെ സജീവമാവും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമകള്‍ അത്യാവശ്യവും ആവശ്യവുമായ സാഹചരത്തില്‍ ഇപ്പോഴുള്ള തീരുമാനം ഗുണകരമാവും. കൊച്ചി പോലെയുള്ള നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ വളരെ ആവശ്യമാണ്.. ഇത് ഒരു പരിധിവരെ പൊലീസിനെയും സഹായിക്കും. അതിനാല്‍ അധികം വൈകാതെ തന്നെ നഗരത്തില്‍ വിവിധയിടങ്ങളിലായി ക്യാമറകള്‍ സജീവമാവും.

prp

Leave a Reply

*