ഹി​റ്റ്മെ​യ​ർ ; ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ വി​ൻ​ഡീ​സി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം

ചെ​ന്നൈ: ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​റി​ന്‍റെ​യും ഷെ​യ് ഹോ​പ്പി​ന്‍റെ​യും സെ​ഞ്ചു​റി ക​രു​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 288 റ​ൺ​സി​ന്‍റെ ല​ക്ഷ്യം 13 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കേ ര​ണ്ട്  വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. 106 പ​ന്തി​ൽ 139 റ​ൺ​സെ​ടു​ത്ത ഹെ​റ്റ്മെ​യ​റാ​ണ് വി​ൻ​ഡീ​സ് ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. 151 പ​ന്തി​ൽ 102 റ​ൺ​സെ​ടു​ത്ത ഹോ​പ്പ് പു​റ​ത്താ​കാ​തെ നി​ന്നു. 23 പ​ന്തി​ൽ 29 റ​ൺ​സു​മാ​യി നി​ക്കോ​ളാ​സ് പൂ​ര​നും വി​ൻ​ഡീ​സ് നി​ര​യി​ൽ തി​ള​ങ്ങി. ശ്രേ​യ​സ് അ​യ്യ​റി​ന്‍റേ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റേ​യും അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റെ​ടു​ത്ത വി​ൻ​ഡീ​സ് ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. എ​ട്ടു പ​ന്തി​ൽ ഒ​ൻ​പ​തു റ​ൺ​സു​മാ​യി സു​നി​ൽ അം​ബ്രി​സാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ പു​റ​ത്താ​യ​ത്. ദീ​പ​ക് ചാ​ഹ​റി​ന്‍റെ പ​ന്തി​ൽ എ​ൽ​ബി​യി​ൽ കു​രു​ങ്ങി അം​ബ്രി​സ് മ​ട​ങ്ങു​മ്പോ​ൾ വി​ൻ​ഡീ​സ് സ്കോ​ർ ബോ​ർ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 11 റ​ൺ​സ് മാ​ത്രം. അ​വി​ടു​ന്ന​ങ്ങോ​ട്ട് ഒ​ത്തു​ചേ​ർ​ന്ന ഹെ​റ്റ്മ​യ​റും ഹോ​പ്പും ചേ​ർ​ന്ന് വി​ൻ​ഡീ​സി​നെ ക​രു​ത്തു​റ്റ നി​ല​യി​ലേ​ക്കു ന​യി​ച്ചു. ഇ​തു​വ​രെ ആ​റു ബോ​ള​ർ​മാ​രെ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​യ്ക്ക് കൂ​ട്ടു​കെ​ട്ടു പൊ​ളി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ 50 പ​ന്തി​ൽ അ​ഞ്ചു ഫോ​റും ഒ​രു സി​ക്സും സ​ഹി​ത​മാ​ണ് ഹെ​റ്റ്മ​യ​ർ അ​ഞ്ചാം ഏ​ക​ദി​ന അ​ർ​ധ​സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ടു​ത്ത 50 റ​ൺ​സി​ന് ഹെ​റ്റ്മ​യ​റി​നു വേ​ണ്ടി​വ​ന്ന​ത് 35 പ​ന്തു മാ​ത്രം. 85 പ​ന്തി​ൽ എ​ട്ടു ഫോ​റും നാ​ലു സി​ക്സും സ​ഹി​ത​മാ​ണ് ഹെ​റ്റ്മ​യ​ർ അ​ഞ്ചാം ഏ​ക​ദി​ന സെ​ഞ്ചു​റി കു​റി​ച്ച​ത്. പി​ന്നാ​ലെ ച​ഹാ​റി​ന്‍റെ പ​ന്തി​ൽ ഹെ​റ്റ്മെ​യ​റെ പു​റ​ത്താ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം അ​യ്യ​ർ ന​ഷ്ട​പ്പെ​ടു​ത്തി. എ​ന്നാ​ൽ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ​ന്തി​ൽ അ​യ്യ​ർ​ക്ക് ത​ന്നെ ക്യാ​ച്ച് സ​മ്മാ​നി​ച്ചാ​ണ് ഹെ​റ്റ്മെ​യ​ർ മ​ട​ങ്ങി​യ​ത്. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ പൂ​ര​നും മി​ക​ച്ച ബാ​റ്റി​ങ്ങ് പു​റ​ത്തെ​ടു​ത്ത​തോ​ടെ വി​ൻ​ഡീ​സ് ജ​യ​മു​റ​പ്പി​ച്ചു.  

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 287 റ​ൺ​സ് നേ​ടി​യ​ത്. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി തി​ള​ങ്ങി​യ ശ്രേ​യ​സ് അ​യ്യ​ർ, ഋ​ഷ​ഭ പ​ന്ത് എ​ന്നി​വ​രു​ടെ ഇ​ന്നി​ങ്സു​ക​ളാ​ണ് ആ​തി​ഥേ​യ​ർ​ക്ക് സ​മാ​ന്യം ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. കെ.​എ​ൽ. രാ​ഹു​ൽ(6), വി​രാ​ട് കോ​ഹ്‌​ലി(4), രോ​ഹി​ത് ശ​ർ​മ (36), ശ്രേ​യ​സ് അ​യ്യ​ർ (70), ഋ​ഷ​ഭ് പ​ന്ത് (71), കേ​ദാ​ർ ജാ​ദ​വ് (40), ര​വീ​ന്ദ്ര ജ​ഡേ​ജ (21 ), ശി​വം ദു​ബെ(9) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്കു ന​ഷ്ട​മാ​യ​ത്. ദീ​പ​ക് ചാ​ഹ​ർ (7*), മു​ഹ​മ്മ​ദ് ഷാ​മി (പൂ​ജ്യം) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

 വെ​സ്റ്റി​ൻ​ഡീ​സി​നാ​യി ഷെ​ല്‍ഡ​ൻ കോ​ട്ര​ൽ, അ​ൽ​സാ​രി ജോ​സ​ഫ്, കീ​മോ പോ​ൾ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും പൊ​ള്ളാ​ർ​ഡ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. 19 ഓ​വ​റി​ൽ 80/3 എ​ന്ന നി​ല​യി​ൽ നി​ന്നാ​യി​രു​ന്നു അ​യ്യ​രു​ടെ​യും പ​ന്തി​ന്‍റെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ശ്രേ​യ​സ് അ​യ്യ​ർ 88 പ​ന്തി​ൽ 70 റ​ൺ​സ് നേ​ടി പു​റ​ത്താ​യ​പ്പോ​ൾ 69 പ​ന്തി​ലാ​ണ് പ​ന്ത് 71 റ​ൺ​സ് അ​ടി​ച്ച​ത്. 13–ാം ഏ​ക​ദി​നം ക​ളി​ക്കു​ന്ന പ​ന്തി​ന്‍റെ അ​ദ്യ അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ‍ഡി​യ​ത്തി​ൽ നേ​ടി​യ​ത്.

 ലോ​ക​ക​പ്പി​ൽ ബം​ഗ്ല​ദേ​ശി​നെ​തി​രേ നേ​ടി​യ 48 റ​ൺ​സ് ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന സ്കോ​ർ. ഓ​പ്പ​ണി​ങ് വി​ക്ക​റ്റി​ൽ കെ.​എ​ൽ. രാ​ഹു​ലും രോ​ഹി​ത് ശ​ർ​മ​യും ചേ​ർ​ന്നു 21 റ​ൺ​സ് നേ​ടി. ഏ​ഴാം ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ൽ ഷെ​ല്‍ഡ​ൻ കോ​ട്ര​ൽ രാ​ഹു​ലി​നെ ഷി​മ്രോ​ണ്‍ ഹെ​യ്റ്റ്മ​റി​ന്‍റെ കൈ​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ വി​ക്ക​റ്റും കോ​ട്ര​ൽ തെ​റി​പ്പി​ച്ചു. പി​ന്നീ​ട് രോ​ഹി​ത്തും ശ്രേ​യ​സ് അ​യ്യ​റും ചേ​ർ​ന്നു 55 റ​ൺ​സ് സ്കോ​ർ ബോ​ർ​ഡി​ൽ ചേ​ർ​ത്തെ​ങ്കി​ലും 19ാം ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ൽ ജോ​സ​ഫ് രോ​ഹി​ത്തി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ലാം വി​ക്ക​റ്റി​ൽ അ​യ്യ​രും പ​ന്തും ചേ​ർ​ന്നു 114 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. യു​വ​താ​രം ശി​വം ദു​ബെ ഇ​ന്ത്യ​യ്ക്കാ​യി ഏ​ക​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. 

courtsey content - news online
prp

Leave a Reply

*