മാമാങ്കം വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ; കേസെടുത്തു

തിരുവനന്തപുരം: റിലീസ് ചെയ്ത് മൂന്നാം ദിവസം മമ്മൂട്ടി ചിത്രം മാമാങ്കത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഈ മാസം 12 നാണ് മാമാങ്കം തിയെറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

വിദേശ രാജ്യത്തെ തിയെറ്ററിൽ നിന്നുള്ള പ്രിന്‍റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. വിദേശത്ത് നിന്നാണ് ഇത് ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

courtsey content - news online
prp

Leave a Reply

*