പൗരത്വ ഭേദഗതി നിയമം: സംയുക്ത സത്യാഗ്രഹമിരുന്ന് പിണറായിയും ചെന്നിത്തലയും

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ദേ​ഭ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സം​സ്ഥാ​ന​ത്ത് ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സംയുക്തമായി പ്ര​തി​ഷേ​ധി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക, ഭരണഘടനാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ് സം​യു​ക്ത സ​ത്യാഗ്ര​ഹം ന​ട​ത്തു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും മ​ന്ത്രി​മാ​രും എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ക​ക്ഷി​നേ​താ​ക്ക​ളും ഇ​ന്നു രാ​വിലെ പത്തു ​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​ വ​രെ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി സ​ത്യാഗ്ര​ഹ​മി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു ചു​റ്റും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. വ​ൻ പൊലീസ് സം​ഘ​ത്തെ​യും ഇ​വി​ടെ വി​ന്യ​സി​ച്ചി​ട്ടുണ്ട്.

സ​മ​ര​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു യു​ഡി​എ​ഫ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ചേ​രു​ന്നു​ണ്ട്. യുഡിഎഫിന്‍റെ തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ഇ​ട​തു ​മു​ന്ന​ണി നേ​തൃ​യോ​ഗ​വും എ​കെ​ജി സെ​ന്‍ററി​ൽ ചേ​രു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫി​ന്‍റെ തു​ട​ർ​സ​മ​ര​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യും

courtsey content - news online
prp

Leave a Reply

*