ല​ക്ഷ​ദ്വീ​പി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മൂ​ന്നു​മാ​സ​മാ​യി ശ​മ്ബ​ള​മി​ല്ലെന്ന് പരാതി

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ സങ്കീര്‍ണതകള്‍ അവഗണിച്ച്‌ രാ​പ്പ​ക​ല്‍ പ​ണി​യെ​ടു​ത്തി​ട്ടും ല​ക്ഷ​ദ്വീ​പി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മൂ​ന്നു​മാ​സ​മാ​യി ശ​മ്ബ​ള​മി​ല്ലെന്ന് പരാതി .ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ​യും നീ​തി ​നി​ഷേ​ധിക്കപ്പെടുന്നത് .

നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന് കീ​ഴി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ്റ്റാഫ് ന​ഴ്സു​മാ​ര്‍, ഫാ​ര്‍​മ​സി​സ്​​റ്റു​ക​ള്‍, എ.​എ​ന്‍.​എം, ലാ​ബ് ടെ​ക്നീ​ഷ​ന്‍,, ഡെന്‍റ​ല്‍ മെ​ക്കാ​നി​ക്, ഒ​ഫ്താ​ല്‍​മി​ക് അ​സി​സ്​​റ്റ​ന്‍​റ്, റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ വ​ര്‍​ക്ക​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന നൂ​റി​ല​ധി​കം പേ​രാ​ണ് ശ​മ്ബ​ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ​ത്. നിരവധി തവണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്ക​പ്പെ​ട്ട മ​റ്റൊ​രു വി​ഭാ​ഗം ന​ഴ്സു​മാ​ര്‍ ശ​മ്ബ​ള​വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ന​വം​ബ​ര്‍ ര​ണ്ടി​ന് ക​റു​ത്ത റി​ബ​ണ്‍ കെ​ട്ടി പ്രതിഷേധിച്ചിരുന്നു . ഡി​സം​ബ​ര്‍ 21ന് ​തു​ട​ര്‍ സ​മ​ര​വും ന​ട​ത്തി. അ​തി​നുേ​ശ​ഷം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് കടന്ന് അ​വ​ര്‍ അ​ദാ​ല​ത്തി​ലൂ​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വും സ​മ്ബാ​ദി​ച്ചു.

അതെ സമയം മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധത്തിനൊരുങ്ങവേയാണ് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നി​ടെ, പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട​ല​ട​ക്കം പ്ര​തി​കാ​ര​ന​ട​പ​ടി​ക​ളും തുടങ്ങി .പ്ര​തി​ഷേ​ധി​ച്ചാ​ല്‍ പി​രി​ച്ചു​വി​ടു​മെ​ന്ന ഭീ​ഷ​ണി​യു​ണ്ടെ​ന്നും ജീവനക്കാര്‍ വെളിപ്പെടുത്തുന്നു . ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മുന്‍ നിര്‍ത്തി മു​ട​ങ്ങി​യ ശ​മ്ബ​ളം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ത്തി​യാ​ല്‍ ത​ങ്ങ​ള്‍​ക്കും ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ഭ​യ​മാ​ണ് എ​ന്‍.​എ​ച്ച്‌.​എ​മ്മി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള​ത്.

അതെ സമയം ഫ​ണ്ട് കിട്ടാത്തതിനാലാണ് ശ​മ്ബ​ളം വൈ​കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ മ​റു​പ​ടി പ​റ​യു​ന്നു. ക​വ​ര​ത്തി ദ്വീ​പി​ലാ​ണ് ശ​മ്ബ​ള​ത്തി​നു​ള്ള തു​ക ആ​ദ്യ​മാ​യി എ​ത്തു​ന്ന​ത്. അ​വി​ടു​ത്തെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത േശ​ഷം മ​റ്റു​ദ്വീ​പു​ക​ളി​ലേ​ക്കും തു​ക എ​ത്തി​ക്കു​ക​യാ​ണ് രീ​തി. എ​ന്നാ​ല്‍, കുറെ നാ​ളു​ക​ളാ​യി ഇ​തൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പറയുന്നു .

prp

Leave a Reply

*