പ്രധാനമന്ത്രിയുടെ ‘ക്യാച്ച്‌ ദി റെയിന്‍’ പദ്ധതിയില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് നടന്‍ മോഹന്‍ലാല്‍

കൊച്ചി: പ്രധാനമന്ത്രിയുടെ ‘ക്യാച്ച്‌ ദി റെയിന്‍’ പദ്ധതിയില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് നടന്‍ മോഹന്‍ലാല്‍. ജല സംരക്ഷണത്തിനായുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ അണിചേരാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ആവശ്യപ്പെട്ടത്. ജല സംരക്ഷണത്തിന്റെ ആവശ്യകതയും ക്യാച്ച്‌ ദി റെയിന്‍ പദ്ധതിയെക്കുറിച്ചും വിവരിക്കുന്നതാണ് വീഡിയോ.

ജല സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രചാരണ പരിപാടിയാണ് ‘ക്യാച്ച്‌ ദി റെയിന്‍’. മഴവെളളം സംഭരിക്കാന്‍ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണ് ദേശീയ ജല കമ്മിഷന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്

prp

Leave a Reply

*