മഹാരാഷ്ട്രയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. രാവിലെ മുതല്‍ ലഭിക്കുന്ന കനത്ത മഴയില്‍ മുംബൈയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ചിലയിടങ്ങളിലുമെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
സാധാരണയായി ജൂണ്‍ പത്തിനാണ് കാലവര്‍ഷം മുംബൈയിലെത്തുന്നത്. ഇത്തവണ ഒരു ദിവസം മുന്നേയെത്തി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
രാവിലെ കോലബയില് 65.4 മില്ലിമീറ്ററും സാന്താക്രൂസില്‍ 50.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി മുതല്‍ ദക്ഷിണ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. ബ്രീച്ച് കാന്‍ഡിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡും ഫുട്പാത്തും വെള്ളത്തിനടിയിലായി
