മെന്റലിസ്റ്റ് ആദിയോടൊപ്പം മോഹൻലാലിന്‍റെ തീയറ്റർ പ്രൊജക്ട് ഒരുങ്ങുന്നു

മെൻ്റലിസ്റ്റ് ആദിയും നടൻ മോഹൻലാലും ഒന്നിക്കുന്നു. ഇരുവരും ചേർന്ന് ഒരു തീയറ്റർ പ്രൊജക്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ പങ്കു വെച്ചിട്ടുണ്ട്. ‘കോണ്‍വെര്‍സേഷന്‍ വിത്ത് ഫയര്‍ ഫ്ലൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ തീയറ്റർ പ്രൊജക്ടിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മോഹൻലാൽ പങ്കു വെച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതൊരു ഫാൻ്റസി പ്രൊജക്ടാവുമെന്ന സൂചനയാണ് നൽകുന്നത്. നിലവിൽ ബറോസ് എന്ന തൻ്റെ പ്രഥമ സംവിധാന സംരംഭത്തിൻ്റെ തിരക്കിലാണ് മോഹൻലാൽ. ജയസൂര്യ മുഖ്യകഥാപാത്രമായ പ്രേതം എന്ന […]

സാദൃശ്യം തോന്നുന്നെങ്കില്‍ യാദൃശ്ചികം മാത്രം’; ‘ഡിസ്‌ക്ലൈമറു’മായി ഒരു ടീസര്‍- video

ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമാണെന്നുള്ള മുന്‍കൂര്‍ അറിയിപ്പ് സാധാരണ സിനിമ ആരംഭിക്കും മുന്‍പാണ് കാണാറുള്ളത്. എന്നാല്‍ ടീസര്‍ വീഡിയോയില്‍ തന്നെ അത്തരമൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രം. തൊഴില്‍ രഹിതനായ നായകന് സുഹൃത്ത് ‘ഭാരത് സ്‌കില്‍ യോജന’ എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ നൈപുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നതിന്‍റെ മാതൃകയിലാണ് ടീസര്‍.  ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തുവാണ്. അജു വര്‍ഗീസ്, […]

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമ

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം ബോബി-സഞ്ജയ് പുതിയ ചിത്രവുമായി എത്തുന്നു. ഇത് ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണെന്നും മമ്മൂട്ടിയാവും ചിത്രത്തിലെ നായകനെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യമായാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്നത്. മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തിൻ്റെ പേര് വൺ എന്നാവും. ചിത്രം സംവിധാനം ചെയ്യുക സന്തോഷ് വിശ്വനാഥൻ ആയിരിക്കും. മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷം തന്നെ […]

നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രേവതി സമ്പത്ത്

നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടി സിദ്ധീക്കിനെതിരെ രംഗത്തു വന്നത്. 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിയിരിക്കട്ടെ’ എന്ന ചിത്രത്തി പ്രിവ്യൂ ഷോവിനിടെ തന്നെ ലൈംഗികമായി അതിക്രമിക്കാൻ സിദ്ധീക്ക് ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എഎംഎംഎയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ധീക്കിൻ്റെയും നടി കെപിഎസ്‌സി ലളിതയുടെയും പത്ര സമ്മേളന വീഡിയോ പങ്കു വെച്ചു കൊണ്ടായിരുന്നു രേവതി രംഗത്തു വന്നത്. ഇംഗ്ലീഷിലായിരുന്നു അവരുടെ പോസ്റ്റ്. ‘ഈ വീഡിയോ […]

അഭിനയവും ജീവിതാനുഭവങ്ങളും നിറഞ്ഞ ‘മുഖരാഗം’; മോഹൻലാലിന്‍റെ ജീവചരിത്രം ഒരുങ്ങുന്നു

നടൻ മോഹൻലാലിന്‍റെ ജീവചരിത്രം ഒരുങ്ങുന്നു. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന ലാലിന്‍റെ അഭിനയവും അനുഭവങ്ങളും നിറഞ്ഞ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തുന്നത് ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ്. പിറന്നാൾ ദിനത്തിൽ മോഹൻലാൽ തന്നെയാണ് ജീവചരിത്രം ഒരുങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം ‘മുഖരാഗം’ എന്‍റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്‍റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്‍റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്‍റെ ജീവിതം […]

ചട്ടയും,മുണ്ടുമണിഞ്ഞ്, മാര്‍ഗ്ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ എത്തി. പോസ്റ്ററില്‍ മാര്‍ഗ്ഗം കളി വേഷത്തിലാണ് മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍കാരനായി വേഷമിടുന്നത് .

മാസ് ലുക്കില്‍ പൃഥിരാജ്; ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥിരാജിന്‍റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് പൃഥ്വിരാജിന്‍റെ പുതിയ ഗെറ്റപ്പ്. തനി മാസ് ലുക്കിലാണ് പൃഥി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് കൂളിങ് ഗ്ലാസില്‍ പുള്ളി ഷര്‍ട്ടുമിട്ട് റോയല്‍ എന്‍ഫീല്‍ഡിനരികില്‍ നില്‍ക്കുന്ന താരത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. കലാഭവന്‍ ഷാജോണിന്‍റെ ആദ്യ സംവിധാന സംരഭമാണ് ബ്രദേഴ്‌സ് ഡേ. ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം […]

ഷെയ്ന്‍ നിഗത്തിന്‍റെ ‘ഇഷ്‌ക്’ ഉടന്‍ പ്രദര്‍ശനത്തിന്

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രകടനത്തിന് ശേഷം യുവ താരം ഷെയ്ന്‍ നിഗം നായകനാവുന്ന ‘ഇഷ്‌ക്’ ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ പേര് പോലെയല്ല കഥാഗതി എന്ന് സൂചിപ്പിക്കുന്ന ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പുതുമുഖ താരം ആന്‍ ശീതള്‍ ആണ് നായിക. ഇഷ്‌കിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ജെയ്ക്‌സ് ബിജോയ്. ചിത്രത്തിലെ ആദ്യ ഗാനമായ […]

ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്ത് വിട്ട് ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍

മാതൃദിനത്തില്‍ തന്നെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍ പുറത്തു വിട്ടു. മാതൃദിനമായ മെയ് ഒമ്പതിന് ജനിച്ച കുട്ടികള്‍ക്ക് നിക്സ് ശാഖി, ഓട്ടം താര എന്നിങ്ങനെയാണ് പേര്. മാതൃദിനത്തില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇറോമും ഭര്‍ത്താവ് ഡെസ്മണ്ട് കുടിഞ്ഞോയും അറിയിച്ചിരുന്നു. ശസ്ത്രക്രിയയില്‍ നേരിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും കുട്ടികളും ഇറോമും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അഫ്സ്പ നിയമത്തിനെതിരെ ദീര്‍ഘകാലം നിരാഹാര സമരം നടത്തിയ മണിപ്പൂരിന്‍റെ […]

‘നീ നല്ല അമ്മയല്ലെങ്കിൽ പിന്നെ ആരാടി നല്ല അമ്മ’;അശ്വതി ശ്രീകാന്തിന്‍റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്

ഒരു അമ്മ മനസ്സിന്‍റെ വേദന പങ്കുവെച്ചുകൊണ്ടുള്ള അവതാരക അശ്വതി ശ്രീകാന്തിന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അശ്വതിയുടെ കുറിപ്പ് വായിക്കാം ഞാനൊരു നല്ല അമ്മയല്ലേ എന്ന ചോദ്യം എന്നോട് തന്നെ ചോദിച്ച് ‘അല്ല’ എന്ന് നിർദാക്ഷിണ്യം ഉത്തരം കൊടുത്ത് വിഷാദത്തിലേയ്ക്ക് ഞാനെത്ര വട്ടം കൂപ്പു കുത്തിയിട്ടുണ്ടെന്നറിയാമോ? അപ്പോഴൊക്കെ ചേർത്ത് നിർത്തി ഭർത്താവ് ചോദിക്കും ‘നീ നല്ല അമ്മയല്ലെങ്കിൽ പിന്നെ ആരാടി നല്ല അമ്മ’ !! ആ ഒരു ചോദ്യത്തിന്‍റെ ബലത്തിൽ ഞാൻ വീണ്ടും നിവർന്നു നിൽക്കും . ദുബായിൽ […]