കോവിഡ് വാക്സിന്‍ സംശയ നിവാരണ ചര്‍ച്ച നാളെ

ജിദ്ദ: കോവിഡ് വാക്സിനെ കുറിച്ച ജനങ്ങളുടെ ആകുലതകള്‍ പങ്കുവെക്കാനും സംശയ നിവാരണത്തിനുമായി സൗദിയിലെ പ്രഫഷനല്‍ ഫാര്‍മസിസ്​റ്റുകളുടെ കൂട്ടായ്മ സൗദി കേരള ഫാര്‍മസിസ്​റ്റ് ഫോറം (എസ്​.കെ.പി.എഫ്​) സൂം വഴി ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച്‌ 26ന്​ വൈകീട്ട് ഏഴിനാണ്​ പരിപാടി. ഡോ. അബൂബക്കര്‍ സിദ്ദിഖ് മോഡറേറ്ററാകും. ചര്‍ച്ചയില്‍ ദമ്മാം യൂനിവേഴ്സിറ്റി അധ്യാപിക ഡോ. ജിഷ ലൂക്ക വിഷയം അവതരിപ്പിക്കും. ഡോ. സുഹാജ്, ഡോ. ജൂനി സെബാസ്​റ്റ്യന്‍ (വാക്സിന്‍ സ്പെഷലിസ്​റ്റ്​, ജെ.എസ്​.എസ്​ മെഡിക്കല്‍ കോളജ് മൈസൂര്‍), ഫാര്‍മസിസ്​റ്റുകളായ ഹനീഫ പാറക്കല്ലില്‍, യൂനുസ് മണ്ണിശ്ശേരി, ആബിദ് പാറക്കല്‍ എന്നിവരടങ്ങുന്ന പാനല്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. (സൂം മീറ്റിങ്​ ഐഡി 7398119308. പാസ്​വേഡ്: SKPF).

prp

Leave a Reply

*