ചൈനയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിച്ച വ്യക്തിയെ ചങ്ങലയ്‌ക്കിട്ട് മുള്‍ക്കസേരയിലിരുത്തി ക്രൂര പീഡനം ;അപമാനകരം എന്ന് ലോകം

ബീജിംഗ് :ചൈനയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ ചങ്ങലയിക്കിട്ട് പീഡിപ്പിച്ചതായി ആരോപണം.വാട്‌സ്‌ആപ്പ് ഉപയോഗിച്ചു എന്നാരോപിച്ച്‌ അറസ്റ്റ് ചെയ്ത് ചങ്ങലയ്‌ക്കിട്ട് മുള്‍ക്കസേരയിലിരുത്തിയാണ് പീഡിപ്പിച്ചത്.കസാഖ് വംശജനായ ചൈനീസ് പൗരന്‍ എര്‍ബാകിത് ഒറ്റാര്‍ബേയാണ് ഞെട്ടിക്കുന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഉയിഗൂര്‍ വിഭാഗക്കാര്‍ക്കൊപ്പം പീഡിപ്പിക്കപ്പെടുന്ന വിഭാഗക്കാരാണ് കസാഖുകള്‍.

ചൈന ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന ഉയിഗൂര്‍ ട്രിബ്യൂണലിലാണ് എര്‍ബാകിത് ഒറ്റാര്‍ബേ തന്റെ ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്ററിലാണ് സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ട്രിബ്യൂണലിന്റെ സിറ്റിംഗ് നടന്നത്. എര്‍ബാകിത് ചൈന തങ്ങളോട് ചെയ്ത അതിക്രമങ്ങള്‍ എണ്ണമിട്ട് വിവരിച്ചു. എന്നാല്‍, ചൈനയെ കരിവാരിത്തേക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്ന നാടകത്തിലെ നടന്‍മാര്‍ മാത്രമാണ് ഇവരെന്നാണ് ചൈനയുടെ ഔദ്യോഗിക പ്രതികരണം. ട്രിബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ചൈന ബ്രിട്ടനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രിട്ടന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സിന്‍ജിയാംഗില്‍ ജനിച്ചു വളര്‍ന്ന ഇസ്ലാം മത വിശ്വാസിയായ എര്‍ബാകിത് ഒറ്റാര്‍ബേ 2014-ല്‍ കുടുംബത്തിനൊപ്പം കസാഖിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. തുടര്‍ന്ന് ചൈനയുടെ പരോക്ഷ നിയന്ത്രണത്തിലുള്ള കസാഖിസ്ഥാനില്‍നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇയാള്‍ ചൈനയിലേക്ക് തിരികെ ചെന്നു. ഈ സമയത്താണ് താന്‍ അറസ്റ്റിലായത് എന്ന് ഒറ്റാര്‍ബേ ടിബ്യൂണലിന് മൊഴി നല്‍കി. ചൈന നിരോധിച്ച വാട്ട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു എന്നതായിരുന്നു കുറ്റം. കസാഖിസ്ഥാനില്‍ വാട്ട്സാപ്പിന് നിരോധനമില്ലെന്നും അവിടെവെച്ചാണ് താന്‍ വാട്ട്സാപ്പ് ഉപയോഗിച്ചത് എന്ന് ഒറ്റാര്‍ബേ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വാദം കണക്കിലെടുക്കാതെ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും തടവിലിടുകയുമായിരുന്നുവെന്ന് ഒറ്റാര്‍ബേ ആരോപിക്കുന്നു.

ചോദ്യം ചെയ്യലിന്റെ ഭാഗമായി തന്നെ പുനര്‍വിദ്യാഭ്യാസ ക്യാമ്ബ് എന്നറിയപ്പെടുന്ന പീഡനകേന്ദ്രത്തില്‍ അടച്ചതായും നിര്‍ബന്ധിത തൊഴില്‍ ചെയ്യിപ്പിച്ചതായും ഒറ്റാര്‍ബേ ആരോപിക്കുന്നു.മതബോധനങ്ങള്‍ കേള്‍ക്കുന്നത് എന്തിനാണന്നടക്കമുള്ള ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്. മൊബൈല്‍ ഫോണില്‍ മതപരമായ വിവരങ്ങള്‍ സെര്‍ച്ചു ചെയ്ത എന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ഒരു വര്‍ഷത്തിനുശേഷം ജയിലില്‍നിന്ന് മോചിപ്പിച്ചുവെങ്കിലും തൊട്ടുപിന്നാലെ മറ്റൊരു ജയിലിലടച്ചു. അവിടെ ഒരു ബെല്‍റ്റ് ഫാക്ടറിയില്‍ നിര്‍ബന്ധിത തൊഴിലെടുപ്പിച്ചു. പിന്നീട് മോചിപ്പിച്ചുവെങ്കിലും കടുത്ത സര്‍ക്കാര്‍ നിരീക്ഷണത്തിലാണ് താന്‍ കഴിയുന്നതെന്ന് ഒറ്റാര്‍ബേ പറഞ്ഞു.ഒറ്റാര്‍ബേയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചൈനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.അപമാനകരം എന്നാണ് ഒറ്റാര്‍ബേയുടെ അനുഭവത്തെ പലരും വിശേഷിപ്പിച്ചത്.

prp

Leave a Reply

*