രാജ്യസുരക്ഷയില്‍ ഉറച്ച നിലപാടുമായി കേന്ദ്രസര്‍ക്കാര്‍; ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈന; എല്ലാം പരിഹരിച്ചെന്ന് ചൈനീസ് വക്താവ്

ന്യൂദല്‍ഹി: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചതോടെ പ്രശ്‌നത്തില്‍ സമവായമെത്തി എന്ന് വ്യക്തമാക്കി ചൈന. ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. സൈനികചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച്‌ നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. ആവശ്യമെങ്കില്‍ ആദ്യം […]

ചൈനയുടെ കൈയ്യൂക്ക് ഇന്ത്യയോട് വേണ്ട; സുരക്ഷയുടെ കാര്യത്തില്‍ ഇളവില്ല, ആക്രമണം ഉണ്ടായാല്‍ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്താനും മടിക്കില്ല

ന്യൂദല്‍ഹി : ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വെര്‍ച്വല്‍ റാലിക്കിടെയായിരുന്നു ഇരുവരും ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല.രാജ്യം ഇതിനോട് ഇനിയും നിശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കേന്ദ്രമന്ത്രിമാര്‍ താക്കീത് നല്‍കി. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ […]

ജമ്മു കശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 8.16 ന് ഭൂചലനം അനുഭവപ്പെട്ടത്. ഗാന്‍‌ഡെര്‍ബാലിന് ഏഴ് കിലോമീറ്റര്‍ തെക്ക് കിഴക്കും ശ്രീനഗറിന് 14 കിലോമീറ്റര്‍ വടക്കുമായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാശ നഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രോഗലക്ഷണമില്ലാത്ത വൈറസ്; കോവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജെനീവ: കൊറോണ വൈറസിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു. അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണ വെറിക്കെതിരായ പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവില്‍ നാല് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ഒമ്ബത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി. കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാനനുള്ള സാഹചര്യം ഒഴിവാക്കണം. കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കന്‍ ഭുഖണ്ഡങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. കഴിഞ്ഞ ഞായറാഴ്ച […]

ജമ്മു കാശ്മീരില്‍ ഗ്രാമമുഖ്യന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുടെ വെടിയേറ്റ് ഗ്രാമമുഖ്യന്‍ മരിച്ചു. ലാര്‍കിപോര മേഖലയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അജയ് പണ്ഡിറ്റിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അജയ് പണ്ഡിറ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മികച്ച കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അജയ് പണ്ഡിറ്റെന്ന് കൊലപാതകത്തെ അപലപിച്ച്‌ കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

അധോലോക നായകന്‍ ദാവൂദ്​ ഇബ്രാഹീമിനും ഭാര്യക്കും കോവിഡെന്ന്​ റിപ്പോര്‍ട്ട്​

മുംബൈ: ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയായ​ ദാവൂദ്​ ഇബ്രാഹീമിനും ഭാര്യ മെഹജബിനും കോവിഡ്​ ബാധിച്ചതായി റിപ്പോര്‍ട്ട്​. പാകിസ്​താന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌​ വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തു. ദാവൂദിന്‍െറ ജോലിക്കാരും അംഗരക്ഷകരും ക്വാറന്‍റീനില്‍ പ്രവേശിച്ചിരിക്കുകയാണ്​. മുംബൈയില്‍ ജനിച്ച ദാവൂദ്​ കറാച്ചിയില്‍ ഒളിവില്‍ കഴിയുകയാണ്​. 1993ലെ മുംബൈ സ്​​േഫാടനക്കേസിലുള്‍പ്പെടെ പ്രതിയായ ദാവൂദിനെതിരെ ഇന്‍റര്‍പോളിന്‍െറ നിവധി നോട്ടീസുകള്‍ നിലവിലുണ്ട്​. ​ ദാവൂദ്​ നിലവില്‍ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ്​ വിവരം….

പൂഞ്ചില്‍ പാക് സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ കിര്‍ണി സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ പ്രദേശത്തേക്ക് പാക് സൈന്യം വെടിവെച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഏതാവും ദിവസം മുമ്ബ് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറില്‍ പാക് സേന വെടിയുതിര്‍ത്തിരുന്നു.

‘അതിര്‍ത്തി പ്രശ്നത്തില്‍ നരേന്ദ്ര മോദി അസ്വസ്ഥനാണ്’ ; മദ്ധ്യസ്ഥത വഹിക്കേണ്ടെന്ന് ഇന്ത്യ മറുപടി നല്‍കിയിട്ടും വീണ്ടും സന്നദ്ധത അറിയിച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: മദ്ധ്യസ്ഥത വഹിക്കേണ്ട എന്ന് ഇന്ത്യ തീര്‍ത്ത് പറഞ്ഞിട്ടും ട്രംപ് അടങ്ങുന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തില്‍ മദ്ധ്യസ്ഥത വഹിച്ചേ മതിയാകൂ എന്ന മനോഭാവവുമായി ട്രംപ് വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. ആ വലിയ തര്‍ക്കത്തെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പൊട്ടിത്തെറിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടന്നു കൊണ്ടിരിക്കുന്നത്. 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. ഇരുരാജ്യങ്ങള്‍ക്കും ശക്തമായ […]

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ; മദ്ധ്യസ്ഥത വഹിക്കേണ്ടത് ആരെന്ന് ഇരുരാജ്യങ്ങള്‍ക്കും തീരുമാനിക്കാം

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള ആളിനെ മദ്ധ്യസ്ഥനായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ഗുട്ടെറസ് പറഞ്ഞു. ആരാണ് മദ്ധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങള്‍ക്കും തീരുമാനിക്കാം, അക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് അഭിപ്രായങ്ങളൊന്നിമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും കൂടുതല്‍ പിരിമുറുക്കമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭ വക്താവ് […]

ഇന്ത്യയില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക്​ തിരിച്ചടി നല്‍കും -പാക്​ വിദേശകാര്യമന്ത്രി

ഇസ്​ലാമാബാദ്​: ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏത്​ ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന്​ പാക്​ വിദേശകാര്യ മന്ത്രി ഷാ മഹ്​മൂദ്​ ഖുറേശി. ഏതു തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാന്‍ രാജ്യത്തെ ജനങ്ങളും സായുധസേനയും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്​താനെ പ്രകോപിപ്പിക്കുകയാണ്​ ഇന്ത്യയുടെ ലക്ഷ്യം. ഞങ്ങള്‍ ക്ഷമിച്ചിരിക്കുകയാണ്​. സംയമനം തുടരാന്‍ തന്നെയാണ്​ തീരുമാനം. എന്നാല്‍ ഇത്​ ഞങ്ങളുടെ ബലഹീനതയായി കാണരുതെന്നും ഷാ മഹ്​മൂദ്​ ഖുറേശി മുന്നറിയിപ്പു നല്‍കി.ബുധനാഴ്​ച ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചു വീഴ്​ത്തിയതായി പാകിസ്​താന്‍ അവകാശപ്പെട്ടിരുന്നു….