എകെജി സെന്റര്‍ ആക്രമണം: പ്രതികള്‍ക്കായി ലുക്കൗട്ട്‌ നോട്ടീസ്‌

തിരുവനന്തപുരം> എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന യൂത്ത്കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, വനിതാ നേതാവ് ടി നവ്യ എന്നിവര്‍ക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

സ്ഫോടകവസ്തുവുമായി എത്തിയ ജിതിന്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ ഉടമയും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ സുബീഷിനെയും പൊലീസ് കേസില്‍ പ്രതിചേര്‍ത്തു. ഇയാള്‍ക്ക് വേണ്ടിയും ലുക്കൗട്ട് നോട്ടീസിറക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ക്ക് നോട്ടീസ് കൈമാറി. സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറാണ് സുബീഷ്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിന്‍ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍. സംഭവത്തിന് ശേഷമാണ് സുബീഷ് വിദേശത്തേക്ക് കടന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സുഹൈല്‍ ഷാജഹാനും വിദേശത്തേയ്ക്ക് കടന്നതായി പൊലീസിന് സംശയമുണ്ട്. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിന്റെ ജാമ്യാപേക്ഷ ബുധന്‍ ഹൈക്കോടതി പരിഗണിക്കും.

prp

Leave a Reply

*