കൊച്ചി: “മുല്ലപ്പെരിയാറിനെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്”. മെയ് 30 ന് റസ്സൽ ജോയി, ഫാ. ജയ്സൺ മുളേരിക്കൽ, അമൃതപ്രീതം തുടങ്ങിയവർ നടത്തിയ മുല്ലപ്പെരിയാർ ശ്രദ്ധ ക്ഷണിക്കൽ പത്രസമ്മേളനത്തെപ്പറ്റി ഒരക്ഷരം പോലും അടുത്ത ദിവസം മുൻനിര പത്രങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിൽ ഫാ. ജയ്സൺ മുളേരിക്കൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ച വാക്കുകളാണിത് “മുല്ലപ്പെരിയാറിനെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്”.
ഈ തമസ്കരണം ഈ വിഷയത്തിൽ പ്രതിലോമ ശക്തികൾ ഇത്രയേറെ വർത്തിക്കുന്നു എന്നതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് എന്നും, ഇത്രയും അധികം നിരുത്സാഹപരമായ അന്തരീക്ഷം ഉണ്ടായിട്ടും പിൻമാറാതെ പിടിച്ചു നിൽക്കുന്ന അഡ്വ: റസ്സൽ ജോയി സാറിനെ സമ്മതിക്കണം എന്നും ഫാ. ജയ്സൺ പറയുന്നു.
പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പത്രസമ്മേളനത്തിന്റെ വീഡിയോയ്ക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പത്രസമ്മേളനത്തിന്റെ പൂർണ്ണ വീഡിയോ താഴെ
മുല്ലപ്പെരിയാർ ശ്രദ്ധക്ഷണിക്കൽ പത്രസമ്മേളനംമുല്ലപ്പെരിയാർ ശ്രദ്ധക്ഷണിക്കൽ പത്രസമ്മേളനം. അഡ്വ: റസ്സൽ ജോയി, ഫാ. ജയ്സൺ മുളേരിക്കൽ, അമൃതപ്രീതം, കൊച്ചി പ്രസ് ക്ലബ്. 30/05/20.
Posted by Mullaperiyar Docs on Saturday, May 30, 2020