ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്യും. ചിത്രത്തില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നു. വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്.
മറ്റ് പ്രധാന താരങ്ങള്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
സത്യന് സൂര്യനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്
ചിത്രം ഒരുക്കുന്നത് വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണെന്നും ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.