‘ഒരു സര്‍ക്കാറും ദീര്‍ഘകാലം അധികാരത്തില്‍ തുടരില്ല; മോദിയുടെ അടുത്ത്​ പിച്ചച്ചട്ടിയുമായി പോകില്ല’ -ഒമര്‍ അബ്​ദുല്ല

ന്യൂഡല്‍ഹി: ഒരു സര്‍ക്കാറും അധികകാലം അധികാരത്തില്‍ തുടരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക്​ പിച്ചച്ചട്ടിയുമായി പോകില്ലെന്നും ജമ്മു കശ്​മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്​ദുല്ല. ഗുപ്​കാര്‍ കമീഷന്​ കീഴില്‍ പീപ്പ്​ള്‍ സഖ്യം രൂപീകരിച്ചതി​െന്‍റ പശ്ചാത്തലത്തില്‍ ഇന്‍ഡ്യ ടുഡെക്ക്​ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ആഗസ്​റ്റ്​ നാലിന്​ കശ്​മീരിലെ രാഷ്​ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയ ഉടമ്ബടിയുടെ തുടര്‍ച്ചയാണിത്​. അതിന​ുശേഷം നിരവധിപേരെ അറസ്​റ്റ്​ ചെയ്യുകയും തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്​തു. ഇപ്പോള്‍ അതിന്​ ശരിയായ പേരും രൂപവും അജണ്ടയും കൈവന്നു. ഇത്​ അവസര വാദമല്ല. പകരം, രാഷ്​ട്രീയമാണ്​. ഒരിക്കലും സാമൂഹിക സഖ്യമാണെന്നും പറയാന്‍ കഴിയില്ല.

ഭരണഘടന വിരുദ്ധമായും നിയമവിരുദ്ധമായും ഞങ്ങളില്‍നിന്ന്​ തട്ടിയെടുത്തവ തിരികെ ലഭിക്കാന്‍ ഭരണഘടനാപരവും സമാധാന പരവുമായ മാര്‍ഗമാണിത്​. ചൈനയുടെ സഹായത്തോടെ ജമ്മു കശ്​മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്​ഥാപിക്കുമെന്ന്​ പിതാവ്​ ഫറൂഖ്​ അബ്​ദുല്ല പറഞ്ഞിട്ടില്ല. ജമ്മു കശ്​മീരി​െന്‍റ ആഭ്യന്തര വിഷയത്തില്‍ ചൈന പ്രതികരിച്ചു എന്നുമാത്രമാണ്​ അ​ദ്ദേഹം പറഞ്ഞത്​. എന്നാല്‍ ബി.ജെ.പി വക്താവ്​ വാക്കുകള്‍ വള​ച്ചൊടിക്കുകയായിരുന്നു.

മെഹബൂബ മുഫ്​തിയെ 14 മാസത്തോളം തടങ്കലിലാക്കി. മാസങ്ങളായി എ​െന്‍റ പിതാവും തടങ്കലിലായിരുന്നു. ഞാന്‍ ഒമ്ബതുമാസത്തോളം തടവില്‍ കഴിഞ്ഞു. ഇത്രയും സമയം ധാരാളമായിരുന്നു ഒരു ബദല്‍ നീക്കം സാധ്യമാക്കാന്‍. ഞങ്ങളുണ്ടാക്കുന്ന സഖ്യം അവരെ അലോസരപ്പെടുത്തുന്നത്​ എന്തിനാണ്​. ഞങ്ങളും രാഷ്​ട്രീയ പാര്‍ട്ടികളാണ്​. ലഡാക്കിലെ മറ്റുള്ളവരില്‍നിന്ന്​ വ്യത്യസ്​തമായി ഞങ്ങള്‍ ചെയ്യുന്നത്​ എന്താണ്​? -​അദ്ദേഹം ചോദിച്ചു.

ഏറെ നാള്‍ തുറങ്കലില്‍ കിടന്ന ഒരാള്‍ക്ക്​ സന്തോഷത്തോടെ പുറത്തുവരാന്‍ കഴിയുമോ? പൊതു സുരക്ഷ നിയമത്തി​െന്‍റ പേരുപറഞ്ഞ്​ കാലങ്ങളായി എ​െന്ന തടവറയിലാക്കി. എ​െന്‍റ കോപത്തെ ചോദ്യം ​െചയ്യരുത്​. എന്തുകൊണ്ട്​ തങ്ങളെ ഇത്രയും കാലം ജയിലില്‍ അടച്ചതിനെ നിങ്ങള്‍ ചോദ്യം ചെയ്തില്ല -അദ്ദേഹം ചോദിച്ചു.

ഞങ്ങള്‍ സര്‍ക്കാറിനോട്​ ഒരിക്കലും യാചിക്കില്ല. സുപ്രീംകോടതിയില്‍ ഞങ്ങള്‍​ പോരാടും. ഒരു പിച്ചച്ചട്ടിയുമായി ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത്​ ചെല്ലില്ല. ഒരു സര്‍ക്കാറും എല്ലാ കാലവും നിലനില്‍ക്കില്ല. ഞങ്ങള്‍ കാത്തിരിക്കും. ഞങ്ങളു​ടെ പാത്രം തിളപ്പിച്ചുകൊണ്ടേയിരിക്കും. ഒരിക്കലും വിട്ടുനല്‍കില്ല -ഒമര്‍ അബ്​ദുല്ല കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*