സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഇടിഞ്ഞു. പ​വ​ന് 200രൂപയും, ഗ്രാമിന് 25 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ ഒരു പവന് 37,360 രൂ​പയിലും, ഗ്രാമിന് 4,670 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല കു​റ​ഞ്ഞ​ത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,905.70 ഡോളര്‍ ആണ് വില.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയിലും, ഗ്രാമിന് 4,725 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ 10നാണ് ഈ നിരക്കിലേക്ക് എത്തിയത്. ഒക്‌ടോബര്‍-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ 5ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 61.60രൂപ യിലാണ് വ്യാപാരം. എട്ടുഗ്രാമിന് 492.80 രൂപയും കിലോഗ്രാമിന് 61,600 രൂപയുമാണ് വില.

prp

Leave a Reply

*