പാകിസ്ഥാനും അഫ്ഗാനിസ്ഥാനുംവരെ ഇന്ത്യയെക്കാള്‍ നന്നായി കൊവിഡിനെ കൈകാര്യം ചെയ്തു: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി കൈകാര്യ ചെയ്യുന്നതില്‍ കേന്ദ്രം പൂര്‍ണമായും പരാജയപ്പെട്ടെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുംവരെ ഇന്ത്യയെക്കാള്‍ മികച്ചരീതിയില്‍ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച അയല്‍രാജ്യങ്ങളെക്കാള്‍ താഴെപ്പോകുമെന്ന ഐ എം എഫിന്റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടി ബി ജെ പി സര്‍ക്കാരിന്റെ അടുത്ത വലിയ നേട്ടമാണിതെന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഐ എം എഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ജി ഡി പിയില്‍ 10.3ശതമാനം ഇടിവുണ്ടാവുമെന്നാണ് വ്യക്തമാക്കുന്നത്. പാകിസ്ഥാന്റെ ജി ഡി പിയില്‍ 0.4ശതമാനവും അഫ്ഗാനിസ്ഥാന്റെ ജി ഡി പിയില്‍ അഞ്ച് ശതമാനവും മാത്രമാണ് ഇടിവുണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തേയും കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് ആരോപിച്ച്‌ രാഹുല്‍ രംഗത്തെത്തിയിരുന്നു.

prp

Leave a Reply

*