ചെന്നൈ: പ്രശസ്ത ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ ഓഗസ്റ്റ് അഞ്ച് മുതല്‍ അദ്ദേഹം എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നീട് കോവിഡ് ഭേദമായിരുന്നു. ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ വഷളാകുകയായിരുന്നു. 1946 ജൂണ്‍ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്പിബിയുടെ ജനനം. 1966ല്‍ പുറത്തിറങ്ങിയ ശ്രീശ്രീശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അദ്ദേഹം ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. […]
Category: business
തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു; ഈ മാസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകള്‍
ഹൈദരാബാദ്: തെലങ്കാനയിലെ ചെന്നപുരം വനത്തില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ അടക്കം മൂന്നു മാവോയിസ്റ്റുകളെ വധിച്ചു. ഇവരില്‍ നിന്ന് ഒരു 8 എം.എം റൈഫിള്‍, ഒരുപിസ്റ്റള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം എട്ടായി. ബുധനാഴ്ച പുലര്‍ച്ചെ പല്‍വാന്‍ച റിസര്‍വ് വനത്തില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നൂ. മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞുവെങ്കിലും ഇവര്‍ ഉപയോഗിച്ചിരുന്ന എസ്‌എസ്ബിഎല്‍ റൈഫിള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സോളാര്‍ പ്ലേറ്റ് എന്നിവയും കണ്ടെടുത്തിരുന്നു. Stories […]
അല്‍ ഖായിദ ഭീകരന്‍ മുര്‍ഷിദ് ഹസനെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി : അല്‍ ഖായിദ ഭീകരന്‍ എന്ന് സംശയിക്കുന്ന മുര്‍ഷിദ് ഹസനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് എറണാകുളം പാതാളത്തെ വീട്ടില്‍ എന്‍ഐഎ എത്തിയത്. മുര്‍ഷിദിനെ പിടികൂടിയശേഷം മുറിയിലും വീട്ടിലും വ്യാപക തിരച്ചില്‍നടത്തി. മുര്‍ഷിദ് ഹസന്‍ ഉള്‍പെടെ മൂന്നു പേരെയാണ് എന്‍ഐഎയുടെ കേരളത്തില്‍ നിന്നു പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍. എന്‍ഐഎ പിടികൂടിയവര്‍ പൊലീസിന്‍റെയും നിരീക്ഷണത്തിലായിരുന്നു. ഭീകരവാദ നിലപാടുള്ള സൈറ്റുകള്‍ ഇവര്‍ തിരയുന്നത് […]
താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു
ന്യൂഡല്‍ഹി: അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു. കോവിഡിനെ തുടര്‍ന്നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചിരുന്നത്. സെപ്തംബര്‍ 21 നാണ് തുറക്കുന്നത്. താജ്‌മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളു. ടിക്കറ്റ് കൗണ്ടറിനു പകരം ഇലക്‌ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് […]
ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: ഭരണ- സൈനിക ഉന്നതതല പ്രതിനിധികളുടെ യോഗം ഇന്ന്; ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ വിലയിരുത്തും
ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശ്ശന നിലപാട് എടുക്കാന്‍ ഒരുങ്ങി പ്രതിരോധ വകുപ്പ്. സൈനിക- ഭരണ മേഖലയിലെ ഉന്നതതല പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം ലഡാക്ക് അതിര്‍ത്തിയിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും, പ്രതിരോധ വകുപ്പിന്റേയും വിദേശകാര്യവകുപ്പിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലേയും നിലവിലെ സ്ഥിതി […]
ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള നീക്കം; ബിജെപി സിപിഎം അന്തര്‍ധാരക്ക് തെളിവ്: മുല്ലപ്പള്ളി
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നും ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഇഡി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടിയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജലീലിനെതിരായ ആക്ഷേപങ്ങള്‍ ദ്രുതഗതിയില്‍ അന്വേഷിച്ച് ക്ലിന്‍ചീറ്റ് നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ നടപടി സംശയകരമാണ്. ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാന്‍ തയ്യാറായ ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷിക്കണം. ഇതിന് കേന്ദ്രധനമന്ത്രാലയവും ബി.ജെ.പി നേതൃത്വവും മറുപടി നല്‍കണം.ജലീല്‍ വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട […]
അതിര്‍ത്തി പ്രശ്‌നം; സൈന്യം സര്‍വ സജ്ജമെന്ന് ബിപിന്‍ റാവത്ത്
സൈന്യം സര്‍വ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ – ചൈന സംഘര്‍ഷം സംബന്ധിച്ച പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാന്‍ സൈന്യം സര്‍വസജ്ജമാണെന്നും റാവത്ത് പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടയാലും അതിന് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
“ഭീകര സംഘടനകള്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം” : പാകിസ്ഥാനെതിരെ സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും അമേരിക്കയും
പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ രാജ്യമെത്രയും പെട്ടെന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും.2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെയും 2016 ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും കുറ്റവാളികളെ സംരക്ഷിച്ചു നിര്‍ത്താതെ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യയും യു.എസും സംയുക്തമായി പ്രസ്താവിച്ചു.17 -മത്തെ ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ സമിതി യോഗത്തിലാണ് ഇരു രാജ്യങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒളിഞ്ഞും തെളിഞ്ഞും തീവ്രസംഘടനകളെ സഹായിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കര്‍-ഇ -ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്നീ തീവ്രസംഘടനകളെയുള്‍പ്പെടെ നിയമത്തിനു മുമ്ബില്‍ […]
ബെംഗളൂരു മയക്കുമരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്ക്; സൂപ്പര്‍താരങ്ങളുടെ സിനിമയുമായി പ്രതികള്‍ക്ക് നേരിട്ട് ബന്ധം
കൊച്ചി: മലയാള സിനിമാ ലോകം വീണ്ടും മയക്കുമരുന്ന് വിവാദത്തില്‍. ബെംഗളൂരുവില്‍ കന്നഡ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണം മലയാള സിനിമയിലേക്കും നീങ്ങുന്നു. നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് നിരവധി സംവിധായകരുമായും നടീനടന്മാരുമായും ബന്ധമുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. സൂപ്പര്‍താരത്തിന്റെ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് പ്രതികളുമായി നേരിട്ട് ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. ഇസ്ലാമിസ്റ്റ് ആശയങ്ങളാണ് ഈ സിനിമകള്‍ ഉയര്‍ത്തിക്കാണിച്ചത്. മമ്മൂട്ടി നായകനായി 2019ല്‍ പുറത്തിറങ്ങിയ ഉണ്ട എന്ന സിനിമയാണ് ഇതില്‍ പ്രധാനം. സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ […]
സ്വര്‍ണ വില ഉയര്‍ന്നു: പവന് 37,920 രൂപ
സ്വര്‍ണ വില ഉയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,920 രൂപയായി വില. ഒരു ഗ്രാമിന് 4,740 രൂപയുംസംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,840 രൂപയായി ആണ് വില ഉയര്‍ന്നത്. ഗ്രാമിന് 4,730 രൂപയും . രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഔണ്‍സിന് 1946 ഡേളറിലാണ് വ്യാപാരം നടക്കുന്നത്. സെപ്തംബര്‍ ഒന്നിന് സ്വര്‍ണ വില 37,800 രൂപയായി ഉയര്‍ന്നിരുന്നു. ഇതുവരെ സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക് ഇതായിരുന്നു . പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ […]