ഭുവനേശ്വര്‍: പ്രതിരോധ രംഗത്ത് നിര്‍ണായക ചുവടുവയ്‌പ്പുമായി രാജ്യം. ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ സ്ഥാനം നേടിയാണ് ഇന്ത്യ നിര്‍ണായകമായ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുന്നത്. ഇന്ന് രാവിലെ 11.03ഓടെയാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ അഗ്നി മിസൈല്‍ ബൂസ്‌റ്റര്‍ ഉപയോഗിച്ച് പരീക്ഷിച്ചത്. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുള്‍കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വച്ചാണ് […]
Category: business
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ‘അവിശ്വാസ് മേത്ത’ ആയി: ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തം യാദൃശ്ചികമല്ലെന്നും അട്ടിമറിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിക്കാനുള്ള സാഹചര്യമില്ലെന്നും സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫാന്‍ ആവശ്യമില്ലാത്തയിടത്ത് ആരോ കെട്ടിത്തൂക്കിയത് പോലെയുണ്ട്, അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫാനിന്റെ സ്വിച്ചില്‍ നിന്നുമാണ് തീപിടിത്തത്തിന് കാരണമായ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയേയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. വിശ്വാസ് […]
നിറം മങ്ങിയെങ്കിലും ഓണ വിപണി ഒരുങ്ങി; വിഭവങ്ങളുടെ ലഭ്യതയില്‍ കുറവില്ലെങ്കിലും വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നു
ഓണാഘോഷത്തിന് വിഭവങ്ങളുമായി വിപണി ഒരുങ്ങി തുടങ്ങി. വിഭവങ്ങളുടെ ലഭ്യതയില്‍ കുറവില്ലെങ്കിലും കോവിഡ് കാലമായതിനാല്‍ വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നു. പലചരക്ക്-പച്ചക്കറി കടകളില്‍ തിരക്കില്ല. ഓണക്കാലമായാല്‍ കുതിച്ചുയരാറുള്ള ഏത്തയ്ക്കയുടെ വില 50 രൂപയില്‍ താഴെയാണ്. നാടന്‍ കായ്കളും സുലഭമാണ്. പച്ചക്കറി വിഭവങ്ങളില്‍ ബീന്‍സ്, കാരറ്റ് തുടങ്ങി ചില വിഭവങ്ങള്‍ക്കു മാത്രമാണ് നേരിയ വില വര്‍ധന. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് ഒരു മാസം 40 ലോഡ് വരെ പച്ചക്കറി വിഭവങ്ങള്‍ വില്‍പനയ്ക്കായി സംഭരിച്ചിരുന്നെങ്കില്‍ ഇക്കുറി അത് ആഴ്ചയില്‍ 2 ലോഡായി കുറച്ചു. എന്നാല്‍ […]
ഐ.പി.എല്ലില്‍ ആദ്യ മത്സരങ്ങള്‍ക്ക് മല്ലിംഗയില്ല; മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി
കൊളംബോ: ഐ.പി.എല്ലില്‍ അഞ്ചാം കിരീടവുമായി യു.എ.യിലെത്തിയ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. തങ്ങളുടെ സൂപ്പര്‍ ബൗളര്‍ ലെസിത് മല്ലിംഗ ആദ്യ മത്സരങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. പിതാവിെന്റ അസുഖവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ശ്രീലങ്കന്‍ താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കാത്തത്. യു.എ.ഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് കുട്ടിക്രിക്കറ്റിെന്റ വമ്ബന്‍ പോര് അരങ്ങേറുന്നത്. മുംബൈയടക്കമുള്ള ടീമുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ച 37 വയസ്സ് തികയുന്ന മല്ലിംഗ മുംബൈയുടെ തുറപ്പുചീട്ടുകളില്‍ മുന്‍പന്തിയിലുള്ളയാളാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ […]
ബ്ലാക്ക്‌ബെറി തിരിച്ചു വരുന്നു; 5ജി സ്മാര്‍ട്ട് ഫോണില്‍ ക്വവര്‍ട്ടി കീപാഡുമായി
മരിച്ചുപോയെന്ന് കരുതിയ ഒരു ബ്രാന്‍ഡ് തിരിച്ചുവരുന്നു. ഒരു കാലത്ത് ക്വവര്‍ട്ടി കീപാഡുമായി ആരാധക ഹൃദയം കീഴടക്കിയ ബ്ലാക്ക്‌ബെറിയാണ് തിരിച്ചു വരുന്നത്. ക്വവര്‍ട്ടി കീപാഡുള്ള 5ജി സ്മാര്‍ട്ട്‌ഫോണുകളുമായി ബ്ലാക്ക്‌ബെറി തിരിച്ചെത്തുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ടിസിഎല്‍ കൈയൊഴിഞ്ഞതിനുശേഷം ബ്ലാക്ക്‌ബെറി പുതിയ കൂട്ടുകെട്ട് പ്രഖ്യാപിച്ചു. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉപകമ്ബനിയായ എഫ് ഐ എച്ച് മൊബൈല്‍ ലിമിറ്റഡും ഓണ്‍വേഡ് മൊബിലിറ്റിയുമായിട്ടാണ് ബ്ലാക്ക്‌ബെറിയുടെ പുതിയ കൂട്ട്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പുതിയ ബ്ലാക്ക്‌ബെറി ഫോണുകള്‍ എത്തുമെന്ന് കമ്ബനി സ്ഥിരീകരിച്ചു. എന്നാല്‍, […]
ജമ്മു കശ്മീര്‍ നിയന്ത്രണ വിധേയം ; താഴ്‌വരയില്‍ നിന്നും 10,000 അര്‍ദ്ധ സൈനികരെ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നും 10000 അര്‍ദ്ധ സൈനികരെ പിന്‍വലിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ സാഹചര്യത്തില്‍ കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് അര്‍ധ സൈനികരെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജമ്മു കശ്മീരില്‍ നിന്ന് കഴിഞ്ഞ മെയ് മാസത്തില്‍ 10 സിഎപിഎഫ് കമ്ബനികളെ […]
ഉപയോക്താക്കള്‍ക്ക് ആശ്വാസമായി എസ്ബിഐ; എസ്‌എംഎസ് നിരക്കുകളും മിനിമം ബാലന്‍സ് പിഴയും ഒഴിവാക്കി
മുംബൈ: ( 20.08.2020) ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ് എം എസ് നിരക്കുകളും എസ്ബിഐ പൂര്‍ണമായി ഒഴിവാക്കി. ഇത് ബാങ്കിന്റെ എല്ലാ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കും പ്രയോജനം ചെയ്യും. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ […]
പെട്ടിമുടി ഉരുള്‍പൊട്ടല്‍: റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന്; ഇനിയും കണ്ടെത്താനുള്ളത് 12 പേരെ
മൂന്നാര്‍: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. ഇനിയും 12 പേരെയാണ് കണ്ടെത്താനുള്ളത്. 58 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.ഇന്ന് സ്ഥലത്ത് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയില്‍ നിന്നുള്ള റഡാര്‍ ഇന്നലെ രാത്രിയില്‍ തന്നെ ജില്ലയിലെത്തിയിരുന്നു. മഴ മാറുന്നതിന് വേണ്ടിയാണ് കാത്തിരുന്നതെന്നും ഡൗസിങ് റോഡ് ഉപയോഗിച്ചുള്ള പരിശോധനയും ഇന്ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും, ഇതിന് ശേഷമാകും മറ്റ് […]
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലേക്ക്
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആണ് ബുള്ളറ്റ് 350യുടെ നിലവിലെ എഞ്ചിനില്‍ കാര്‍ബുറേറ്ററിന് പകരം ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തിയിരിക്കുന്നത്. അതോടൊപ്പം ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റില്‍ കാറ്റലിക് കണ്‍വര്‍ട്ടറും നല്‍കിയിട്ടുണ്ട്. പരിഷ്ക്കരിച്ച എഞ്ചിനില്‍ 0.71 bhp യുടെ കുറവുണ്ടാകുമ്ബോള്‍ ടോര്‍ഖ് ഔട്ട്പുട്ട് […]
കടുത്ത വിമര്‍ശനം: കുടിശിക ഉടനെ തീര്‍ക്കണമെന്ന് ടെലികോം കമ്ബനികളോട് കോടതി
ന്യൂഡല്‍ഹി: ടെലികോം വകുപ്പിന് നല്‍കാനുള്ള എജിആര്‍ കുടിശിക തിരിച്ചടയ്ക്കുന്നതില്‍ വിട്ടുവീഴ്ച നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. കുടശിക അടയ്ക്കുന്നതിന് മറ്റുപരിഹാരമാര്‍ഗങ്ങളൊന്നും കോടതി പരിഗണിച്ചില്ല. എജിആര്‍(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു)കുടിശിക അടയ്ക്കുന്നതിന് 20വര്‍ഷംവരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കുന്നതിന് ഒഴിവുകഴിവുകളൊന്നും പരിഗണിക്കാനാവില്ലെന്നും കുടിശിക ഉടനെ അടച്ചുതീര്‍ക്കണമെന്നും കോടിതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ ടെലികോം കമ്ബനികള്‍ നീക്കം നടത്തുന്നതിനെതിരെ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യമാണെതെന്നും കോടതി വ്യക്തമാക്കി. വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് […]










