തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു; ഈ മാസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകള്‍

ഹൈദരാബാദ്: തെലങ്കാനയിലെ ചെന്നപുരം വനത്തില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ അടക്കം മൂന്നു മാവോയിസ്റ്റുകളെ വധിച്ചു. ഇവരില്‍ നിന്ന് ഒരു 8 എം.എം റൈഫിള്‍, ഒരുപിസ്റ്റള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം എട്ടായി.

ബുധനാഴ്ച പുലര്‍ച്ചെ പല്‍വാന്‍ച റിസര്‍വ് വനത്തില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നൂ. മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞുവെങ്കിലും ഇവര്‍ ഉപയോഗിച്ചിരുന്ന എസ്‌എസ്ബിഎല്‍ റൈഫിള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സോളാര്‍ പ്ലേറ്റ് എന്നിവയും കണ്ടെടുത്തിരുന്നു.

Stories you may Like

സെപ്റ്റംബര്‍ 21നും 27നുമിടയില്‍ വലിയ അക്രമത്തിന് പദ്ധതി തയ്യാറാക്കി മാവോയിസ്റ്റുകള്‍ ഛത്തീസ്‌ഗഢ് അതിര്‍ത്തിയില്‍ തമ്ബടിച്ചിരിക്കുന്നതായി വിശ്വസനീയ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന് എസ്‌പി സുനില്‍ ദത്ത് പറഞ്ഞു. അതിര്‍ത്തിയില്‍ ഉടനീളം ഈ ആഴ്ച പരിശോധന നടക്കുമെന്നും എസ്‌പി അറിയിച്ചു.

സുക്മ, ബിജാപൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന വലിയ സംഘം മാവോയിസ്റ്റുകള്‍ തെലങ്കാനയിലേക്ക് കടക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

prp

Leave a Reply

*