കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: എന്‍ജിനിയറിംഗില്‍ ആദ്യ നൂറ് റാങ്കില്‍ 87 ഉം ആണ്‍കുട്ടികള്‍

തിരുവനന്തപുരം: ഇക്കൊല്ലത്തെ കീം പരീക്ഷയുടെ (എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ) ഫലം പ്രസി​ദ്ധീകരി​ച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. എന്‍ജിനിയറിംഗി​ല്‍ വരുണ്‍​ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് ടി.കെ (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍.പി (മലപ്പുറം) മൂന്നാം റാങ്കും നേടി.

ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശിയായ അക്ഷയ് കെ മുരളീധരന്‍ ഒന്നാം റാങ്ക് നേടി​. കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും,കൊല്ലം സ്വദേശി അദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി.റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്.

എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ നൂറ് റാങ്കില്‍ ഇടംപിടിച്ചതില്‍ 87 പേരും ആണ്‍കുട്ടികളാണ്. ആദ്യനൂറില്‍ഇടം പിടിച്ചവരില്‍ 66പേര്‍ ആദ്യശ്രമത്തില്‍ വിജയിച്ചവരാണ്. 34പേര്‍ രണ്ടാമത്തെ ശ്രമത്തിലും. ജൂലായ് 16നായിരുന്നു പ്രവേശന പരീക്ഷ നടന്നത്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.

prp

Leave a Reply

*