കശ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന്‍ വീരമൃത്യുവരിച്ചു

കശ്മീരിലെ ബുദ്ഗാമില്‍ സിആര്‍പിഎഫ് സംഘത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. സിആര്‍പിഎഫിന്റെ പട്രോളിംഗ് സംഘത്തിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്.

കൂടാതെ അവന്തിപോരയിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഒരു ഭീകരനെ വധിച്ചു. സംയുക്ത സേനയുടെ ഭീകരവിരുദ്ധ നടപടിയിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു.

prp

Leave a Reply

*